പാലോട്: ഇടിഞ്ഞാര്‍ വിട്ടിക്കാവിലെ 17 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുവാവ് അറസ്റ്റില്‍.
തെന്നൂര്‍ ഇടിഞ്ഞാര്‍ കല്യാണിക്കരിക്കകം സോജി ഭവനില്‍ അലന് പീറ്റര്‍ (25) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ നവംബര്‍ ഒന്നിന് വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് െപാലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി ശാരീരിക ചൂഷണത്തിനിരയായതായും കണ്ടെത്തി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്സി /എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ മേല്‍നോട്ടത്തില്‍ പാലോട് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീന്‍, ജി.എസ്.ഐ വിനോദ്, ഉദയകുമാര്‍, റഹിം, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.