Friday, March 29, 2024
HomeKeralaനിയമസഭയിലും എത്തിയില്ല അന്‍വര്‍ എംഎല്‍എ മുങ്ങി

നിയമസഭയിലും എത്തിയില്ല അന്‍വര്‍ എംഎല്‍എ മുങ്ങി

മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ നിന്നും  അന്‍വര്‍ എംഎല്‍എ വീണ്ും മുങ്ങി.   എംഎല്‍എയുടെ മുങ്ങല്‍  വിവാദമായിരിക്കുകയാണ്. ഇതിനു മുമ്പും  എംഎല്‍എ മുങ്ങിയിട്ടുണ്ട്. എങ്കിലും  അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പേരില്‍ ഏറെ   ആരോപണങ്ങള്‍ കേട്ട എംഎല്‍എ   ബിസിനസായി വിദേശത്തു മുങ്ങിയതും വാര്‍ത്തയായിരുന്നു. എങ്കിലും അദ്ദേഹം നിലമ്പൂരില്‍ നിന്നും ജയിച്ചു. ഇപ്പോള്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്കായി മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ നിന്നും വിട്ടുനിന്നതോടെ വീണ്ടും വിവാദച്ചുഴിയിലകപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ. പി.വി. അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നരമാസം കഴിഞ്ഞപ്പോള്‍ ബിസിനസ് ആവശ്യാര്‍ഥം വിദേശത്തേക്ക് പോയ അന്‍വറിനെ മണ്ഡലത്തില്‍ കാണാന്‍ കിട്ടുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നതും വിമര്‍ശനം ഉന്നയിച്ചവരെ അസഭ്യം പറഞ്ഞ് എംഎല്‍എ രംഗത്തെത്തിയതുമാണ് വിവാദത്തിന് ഇടയാക്കിയത്. അന്‍വറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും എവിടെയാണെന്ന് അറിയുന്നില്ലെന്നും കാണിച്ച് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരെ എംഎല്‍എ സഭ്യേതരമായ രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും വിവാദമായി.

നിലമ്പൂര്‍ മണ്ഡലത്തില്‍നിന്ന് രണ്ടാമതും ജയിച്ച അന്‍വര്‍ ആദ്യ നിയമസഭാ സമ്മേളനം കഴിഞ്ഞ് ജൂണ്‍ 15-നാണ് പടിഞ്ഞാറെ ആഫ്രിക്കയിലെ സിയാറ ലിയോണിലേക്ക് പോയത്. സ്വര്‍ണഖനനവുമായി ബന്ധപ്പെട്ട് ബിസിനസിനാണ് പോയതെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരുമാസംകൂടി കഴിയുമ്പോള്‍ തിരിച്ചെത്തുമെന്നാണ് അറിയുന്നത്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular