Saturday, April 20, 2024
HomeIndiaപ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം; സുപ്രീംകോടതി ഇടപെടുന്നു

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം; സുപ്രീംകോടതി ഇടപെടുന്നു

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീരുമാനം പറയുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും ഭാവിയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് ഉചിതമായ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലോയേഴ്സ് വോയ്സ് ഹര്‍ജിസമര്‍പ്പിച്ചത്.

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറലിനോട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി കേന്ദ്ര ഏജന്‍സികളും സംസ്ഥാന പൊലീസും സഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ വീഴ്ച അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഹര്‍ജിയെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താമെന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തെ കോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര സമിതിയിലെ ഒരംഗത്തെ മാറ്റാമെന്ന് സോളിസിറ്റര്‍ ജനറലും അറിയിച്ചു. എസ്പിജി അംഗത്തെ മാറ്റാമെന്നാണ് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയത്.ബുധനാഴ്ച, കര്‍ഷകര്‍ ഫ്ളൈഓവര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പഞ്ചാബിലെ മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിട്ടോളം കുടുങ്ങി കിടന്നിരുന്നു. യാത്രാ വിവരങ്ങള്‍ മുന്‍കൂട്ടി പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചിട്ടും വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നാണ് ആരോപണം.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular