Friday, March 29, 2024
HomeKeralaലീഗിനെ തിരിച്ചു പിടിക്കാന്‍ പാണക്കാട് കുഞ്ഞാലിക്കുട്ടിയുടെ നിറം മങ്ങും ജലീലിനു കണ്ണ് ...

ലീഗിനെ തിരിച്ചു പിടിക്കാന്‍ പാണക്കാട് കുഞ്ഞാലിക്കുട്ടിയുടെ നിറം മങ്ങും ജലീലിനു കണ്ണ് ലീഗില്‍

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ  അപ്രമാദിത്വത്തില്‍ നില്‍ക്കുന്ന  മുസ്ലീംലീഗിനെ തിരിച്ചു പിടിക്കാന്‍ പാണക്കാട്   കുടുംബം ഒരുങ്ങുന്നു.  ഹരിതയിലെ പ്രശ്‌നവും ചന്ദ്രിക പത്രത്തിലെ പ്രശ്‌നവും  പൊതുസമൂഹത്തിന്റെ മുന്നിലേക്കു  ഇട്ടു കൊടുത്തു പിന്നില്‍ നിന്നും കളിക്കുന്നതു പാണക്കാട് കുടുംബം തന്നെയാണ്. പി.കെ.  കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇഷ്ടപ്പെടാത്ത  പുതുതലമുറ പാണക്കാട് കുടുംബത്തിലുണ്ട്. ഇവര്‍ക്കു പിന്തുണയുമായി  ലീഗിലെ സീനിയര്‍ നേതാക്കളുമുണ്ട്.  ഹരിതയിലെ പ്രശ്‌നം  ഉടലെടുത്ത നാള്‍ മുതല്‍  പിന്നില്‍ പിന്തുണയുമായി  പാണക്കാട് കുടുംബത്തിലെ അംഗങ്ങളില്‍  ചിലരുണ്ടായിരുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ  നിറം മങ്ങുകയാണ്. പാര്‍ട്ടിയിലും പിടി അയയുകയാണ്.  പാണക്കാട് ഹൈദരാലി തങ്ങളെ  കള്ളക്കേസിലേക്കു നയിച്ചുവെന്ന അപരാധം  കുഞ്ഞാലിക്കുട്ടിയുടെ  തലയില്‍ വന്നു കഴിഞ്ഞു.   ഇതു ചെറിയ മങ്ങലൊന്നുമല്ല കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയത്.  ലീഗിന്റെ പരാജയത്തിനും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഇടയാക്കി. എംപി സ്ഥാന ംരാജി വച്ചു തിരിച്ചു വന്ന കുഞ്ഞാലിക്കുട്ടിയാണ് പരാജയത്തിനു കാരണമെന്നു  വിളിച്ചു പറയാന്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുകയാണ്. ഒരുകാലത്തു ഭയന്നു മാറി നിന്ന പാണക്കാട് കുടുംബത്തിലെ  കൊച്ചുകുട്ടികള്‍ പോലും  പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിളിച്ചു പറയുന്നു.

ലീഗില്‍  കുഞ്ഞാലിക്കുട്ടിക്കു ക്ഷീണം സംഭവിച്ചാല്‍  കെ.ടി  ജലീല്‍ അവിടെ കയറി കൂടും. ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ് ജലീല്‍. സിപിഎമ്മില്‍ പിണറായി വിജയനു ക്ഷീണം സംഭവിച്ചാല്‍  സിപിഎമ്മില്‍ നിന്നും ജലീല്‍ പുറത്തു പോകും. ഇപ്പോള്‍ പാണക്കാട് കുടുംബത്തെ പ്രീതിപ്പെടുത്തി തിരിച്ചു കയറാനുള്ള  ഒരുക്കമാണ് ജലീല്‍ നടത്തുന്നത്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular