Friday, April 26, 2024
HomeUSAകാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു

കാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറും വിക്ടോറിയ ഐലന്‍ഡും വര്‍ഷങ്ങള്‍ക്കുശേഷം മഞ്ഞില്‍ മുങ്ങിപ്പോയി.
മൂന്നുനാലു മാസങ്ങള്‍ക്ക് മുമ്ബ് ഇവിടെ വലിയ ചൂടായിരുന്നു. ഇപ്പോള്‍ ഇവിടം വലിയ ശൈത്യത്തെ നേരിടുകയാ‌ണ്.

കേരളത്തിന്‍റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനമാണ് ബ്രിട്ടീഷ് കൊളംബിയ. നാലു സൈഡും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് എത്തണമെങ്കില്‍ വിമാന മാര്‍ഗമോ അല്ലെങ്കില്‍ ബോട്ടു മാര്‍ഗമോ എത്താന്‍ പറ്റുകയുള്ളൂ . തലസ്ഥാനം വിക്ടോറിയ. കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നും ഇതുതന്നെ.

റിട്ടയര്‍മെന്‍റിനു ലൈഫിനു വേണ്ടിയാണ് ഒത്തിരി ആളുകള്‍ ഈ പ്രദേശത്തേക്ക് കുടിയേറിപാര്‍ക്കുന്നത് . അടുത്ത കാലത്തായി കേരളത്തില്‍നിന്നടക്കമുള്ള കുട്ടികള്‍ ഇവിടെ പഠിക്കാനായി വരുന്നുണ്ട്.

വിക്ടോറിയയില്‍ നിന്ന് അല്പം മാറി താമസിച്ചാല്‍ വീടുകള്‍ക്ക് വിലക്കുറവ് ഉള്ളതിനാല്‍ മലയാളികള്‍ ഐലന്‍ഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകള്‍ അടുക്കുന്ന സ്ഥലം കൂടിയാണ് വിക്ടോറിയ. ഇന്നിവിടെ കൊറോണ മൂലം കപ്പലുകള്‍ അടുക്കുന്നില്ല. ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.

ഷിബു കിഴക്കേകുറ്റ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular