Friday, March 29, 2024
HomeIndiaകോണ്‍ഗ്രസിലേക്ക് ഒഴുക്ക് ; എംഎല്‍എയും മകനും ചേരുന്നു

കോണ്‍ഗ്രസിലേക്ക് ഒഴുക്ക് ; എംഎല്‍എയും മകനും ചേരുന്നു

കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി മുന്നേറുകയാണ്.  ഡികെ   എന്നറിയപ്പെടുന്ന ശിവകുമാര്‍ എത്തിയശേഷം കോണ്‍ഗ്രസിനു നല്ല കാലമാണ്.  കൂടുതല്‍ നേതാക്കളും അണികളും കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങി  നില്‍ക്കുകയാണ്. കര്‍ണാടക കോണ്‍ഗ്രസിലേക്കാണ് അണികള്‍ എത്തുന്നത്. ജനതാദള്‍ എസിനു ഏറ്റ കനത്ത പരാജയമാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലുള്ളത്.്  നേതാക്കളെയും അണികളെയും  തൃപ്തിപ്പെടുത്താന്‍  ജെഡിഎസിനു സാധിക്കുന്നില്ല.

ജെഡിഎസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുതിര്‍ന്ന ജെഡിഎസ് നേതാവും ചാമുണ്ഡേശ്വരി എംഎല്‍എയുമായ ജിടി ദേവഗൗഡയും മകന്‍ ഹരീഷ് ഗൗഡയും കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയായിരുന്നു ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലം പിടിച്ചത്. ഏറെ നാളായി നേതൃത്വുമായി അകന്ന് നില്‍ക്കുകയാണ് ജിടി ദേവഗൗഡ.നേരത്തേ സിദ്ധരാമയ്യയെ വീഴ്ത്തിയാല്‍ ജെഡിഎസ് അധികാരത്തിലേറുമ്പോള്‍ സുപ്രധാന വകുപ്പ് തന്നെ നല്‍കുമെന്ന് എച്ച്ഡി കുമാരസ്വാമി ജിടിക്ക് വാക്ക് നല്‍കിയിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയായപ്പോള്‍ കുമാരസ്വാമി വാക്ക് പാലിച്ചില്ല. ജിടി ആവശ്യപ്പെട്ട കോര്‍പറേഷന്‍ വകുപ്പിന് പകരം വിദ്യാഭ്യാസ വകുപ്പായിരുന്നു നല്‍കിയത്. ഇതില്‍ കടുത്ത അതൃപ്തി ജിടി ഉയര്‍ത്തിയിരുന്നു. തൊട്ട് പിന്നാലെ നടന്ന ഹുന്‍സൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാന്‍ ജിടി തയ്യാറായിരുന്നില്ല. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കായിരുന്നു ജിടി പിന്തുണ പ്രഖ്യാപിച്ചത്. മാത്രമല്ല മുന്‍ മന്ത്രിയും പാര്‍ട്ടി നേതാവുമായ സ ര മഹേഷുമായും ജിടി സ്വര ചേര്‍ച്ചയില്‍ അല്ല. ഇതോടെ ജിടി പാര്‍ട്ടി വിട്ടേക്കുമെന്നുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.എംഡിസിസി ബാങ്ക് പ്രസിഡന്റ് കൂടിയായ മകന്‍ ഹരീഷിനൊപ്പം കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നത് സംബന്ധിച്ച് ജിടി ദേവഗൗഡ തന്റെ അനുയായികളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൂറുമാറ്റ നിരോധന നിയമം ബാധിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പിനോട് അടുത്താകും ജിടി ദേവഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ജിടിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പ്രവര്‍ത്തകരെല്ലാം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഇവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാന്‍ ജിടി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും.വരും നിയമസഭ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വര, ഹുന്‍സൂര്‍ മണ്ഡലങ്ങളില്‍ സീറ്റ് ലക്ഷ്യം വെച്ചാണ് ജിടിയുടെ കോണ്‍ഗ്രസ് പ്രവേശം.

ജോസ് മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular