Saturday, April 20, 2024
HomeCinemaസണ്ണി പാലമറ്റവും സാന്ദ്രയും; 'ബ്രോ ഡാഡി'യിലെ രഹസ്യത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ

സണ്ണി പാലമറ്റവും സാന്ദ്രയും; ‘ബ്രോ ഡാഡി’യിലെ രഹസ്യത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ

ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചിത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍ക്കും ബ്രില്യന്‍സുകള്‍ക്കും പിന്നാലെയാണ് സോഷ്യല്‍ മീഡിയ.

അത്തരത്തില്‍ അടുത്തിറങ്ങിയ ബ്രോ ഡാഡിയുടെ ട്രെയ്‌ലര്‍റില്‍ നിന്നും ഒരു രഹസ്യം കണ്ടെത്തിയിക്കുകയാണിപ്പോള്‍ നെറ്റിസണ്‍സ്. വര്‍ണപ്പകിട്ട് എന്ന ചിത്രത്തിലെ സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രമാണിത്.

ബ്രോ ഡാഡിയില്‍ ജോണ്‍ കാറ്റാടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യയായാണ് അന്നമ്മയായി മീന എത്തുന്നത്. ഇവരുടെ ചെറുപ്പകാല ചിത്രമായാണ് ഫോട്ടോ ബ്രോ ഡാഡിയില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ചിത്രം സോഷ്യല്‍ മീഡിയകളില്‍ പങ്കുവക്കുന്നത്. മീനയും ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജാണ് ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത് ബ്രോ ഡാഡി പൂര്‍ണമായും കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നാണ്. രണ്ട് മില്യണ്‍ കാഴ്ച്ചക്കാരോടു കൂടെ ട്രെന്‍ഡിങില്‍ ഒന്നാമതാണ് ട്രെയലര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജനുവരി 26ന് ചിത്രം ഒടിടി പ്ലറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular