Friday, April 19, 2024
HomeIndiaപുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ നരേന്ദ്രമോദി, സുരക്ഷാ വീഴ്ച നാടകം ഇതിന്റെ തെളിവെന്നും ഉദിത് രാജ്

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ നരേന്ദ്രമോദി, സുരക്ഷാ വീഴ്ച നാടകം ഇതിന്റെ തെളിവെന്നും ഉദിത് രാജ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന വിവാദ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്.

40 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നരേന്ദ്ര മോദിയെന്നാണ് ഉദിത് രാജ് വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായി എന്ന തരത്തിലുള്ള നാടകം ഭീകരാക്രമണത്തിന് പിന്നില്‍ മോദിയാണെന്ന് തെളിയിക്കുന്നതാണെന്നും ഉദിത് രാജ് പറഞ്ഞു. എന്തുകൊണ്ടാണ് സിആര്‍പിഎഫ് സൈനികരെ എയര്‍ലിഫ്റ്റ് ചെയ്യാതെ വാഹനവ്യൂഹത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനം തടസപ്പെട്ടത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ച്‌ ആണോയെന്ന സംശയം കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കര്‍ഷകസമരക്കാര്‍ 2020ല്‍ പുറത്തുവിട്ട ആനിമേറ്റഡ് വീഡിയോയിലെ സമാനമായ കാര്യങ്ങളാണ് പഞ്ചാബില്‍ കഴിഞ്ഞ ദിവസം നടന്നത്. വീഡിയോയില്‍ പ്രധാനമന്ത്രി കാറില്‍ വരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായി കാണാം. പ്രധാനമന്ത്രിയുടെ കാര്‍ മുന്നോട്ട് നീങ്ങുമ്ബോള്‍ കര്‍ഷകര്‍ തങ്ങളുടെ ട്രാക്‌ടറുകള്‍ ഓടിച്ച്‌ പ്രധാനമന്ത്രിയെ ഘെരാവോ ചെയ്യുന്നതും വീഡിയോയില്‍ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular