Saturday, April 20, 2024
HomeUSAഡാലസ് കൗണ്ടിയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 6310 കോവിഡ് കേസുകൾ

ഡാലസ് കൗണ്ടിയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 6310 കോവിഡ് കേസുകൾ

ഡാലസ് ∙ 2020 ൽ കോവിഡ് മഹാമാരി വ്യാപകമായതിനുശേഷം ഡാലസ് കൗണ്ടിയിൽ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിൽ ഡിസംബർ 7 ന് ഏകദിന റിക്കാർഡ്. വ്യാഴാഴ്ച കൗണ്ടിയിൽ മാത്രം 6310 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. 2021 ജനുവരിക്കുശേഷം  ഇത്രയും ഉയർന്ന കോവിഡ് രോഗികളെ കൗണ്ടിയിൽ കണ്ടെത്തുന്നത് ഇതാദ്യമാണ്.

നോർത്ത് ടെക്സസിൽ കോവിഡ് 19 അതിവേഗം വ്യാപിക്കുന്നതായും അതോടൊപ്പം ഒമിക്രോൺ വേരിയന്റിന്റെ വ്യാപനവും ശക്തമാകുന്നതായും കൗണ്ടി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട 6310 കേസുകളിൽ വീടുകളിൽ കോവിഡ് 19 പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉൾപ്പെടുത്തിയിട്ടില്ലെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് പറഞ്ഞു. മുൻപ് ഉണ്ടായിരുന്ന ആൽഫ, ഡെൽറ്റാ കോവിഡ് വൈറസിനേക്കാൾ അപകടകാരിയല്ല ഒമിക്രോൺ വേരിയന്റെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നോർത്ത് ടെക്സസിൽ കോവിഡ് വ്യാപനം മൂലം ആരോഗ്യമേഖലയിൽ ജീവനക്കാരുടെ കാര്യമായ അഭാവം അനുഭവപ്പെടുന്നതു പരിഹരിക്കാൻ 1000 ട്രാവലിങ് നാഴ്സുമാരുടെ സേവനം സംസ്ഥാന ഗവൺമെന്റ് വിട്ടു നൽകിയിട്ടുണ്ട്. ഡാലസ് കൗണ്ടിയിലെ ഏറ്റവും ഉയർന്ന ഏകദിന രോഗികളുടെ എണ്ണം ഇതിനുമുൻപ് രേഖപ്പെടുത്തിയത് ഒരുവർഷം മുമ്പു ജനുവരി 12 നായിരുന്നു. 3549 പേർക്കായിരുന്നു അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular