Thursday, April 25, 2024
HomeKeralaതമ്പ്രാക്കള്‍ക്ക് മാര്‍ഗമേറെ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

തമ്പ്രാക്കള്‍ക്ക് മാര്‍ഗമേറെ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചുമതലയില്‍ ഉണ്ടായിരുന്ന ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ജീവനക്കാരി സുരക്ഷാ ചുമതലയില്‍ ജാഗ്രത കുറവ് കാട്ടി എന്ന നിഗമനത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായാണ് നടപടി.

അതേ സമയം സംഭവത്തില്‍ അന്വഷണ സമിതികള്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നല്‍കി. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്ഐ റെനീഷ് നിര്‍ദ്ദേശിച്ച പേരാണിത്. കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular