Thursday, April 25, 2024
HomeUSAനാലാഴ്ചയ്ക്കുള്ളിൽ മരിക്കാനിരിക്കുന്നവർ 84,000 (കോവിഡ് വാർത്തകൾ)

നാലാഴ്ചയ്ക്കുള്ളിൽ മരിക്കാനിരിക്കുന്നവർ 84,000 (കോവിഡ് വാർത്തകൾ)

അടുത്ത നാലാഴ്ചയ്ക്കുള്ളിൽ 84,000-ത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരണപ്പെടുമെന്നാണ് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രവചിക്കുന്നത്. ഒമിക്‌റോൺ വേരിയന്റ് അതിവേഗം വ്യാപിക്കുന്നതിനാൽ  കേസുകളും ആശുപത്രിവാസങ്ങളും അനുദിനം വർദ്ധിപ്പിക്കുകയാണ്. സ്ഥിതിഗതികൾ  വഷളാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.  അമേരിക്കക്കാർ രോഗബാധിതരാകാതിരിക്കാൻ  സുരക്ഷിതമായ രീതികൾ പിന്തുടരണമെന്നും ശുപാർശ ചെയ്യുന്നു.

എത്ര ശ്രദ്ധ ചെലുത്തിയാലും ഒമിക്രോൺ പിടിപ്പെടുമെന്ന് കരുതി മുൻകരുതൽ അവഗണിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും അത് ശരിയല്ലെന്നും സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ മെഡിസിൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഡോ. റോബർട്ട് വാച്ചർ അഭിപ്രായപ്പെട്ടു.
യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും ഒമിക്രോൺ ബാധയുടെ രീതി അടിസ്ഥാനപ്പെടുത്തിയാണ് അമേരിക്കയിൽ കേസുകൾ അടുത്ത് തന്നെ ഉയരുമെന്ന് കരുതുന്നത്.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള ഡാറ്റ പ്രകാരം,  പ്രതിദിനം ശരാശരി 3,526 കോവിഡ്  മരണങ്ങൾ ഉണ്ടായേക്കും. ഓരോ ദിവസവും ശരാശരി 1,251 മരണങ്ങൾ എന്നത് ഈ തോതിൽ ഉയർന്നാൽ അടുത്ത മാസം  യുഎസിൽ കുറഞ്ഞത് 832,148 പേർ കോവിഡ് ബാധിച്ച് മരണപ്പെടുമെന്നും  57.8 മില്യണിലധികം  ആളുകളെ ബാധിക്കുകയും ചെയ്തുമെന്നാണ് കരുതുന്നത്.
ആശുപത്രിയിൽ ജീവനക്കാരുടെ കുറവ്  കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

വാക്‌സിന്റെ നാലാമത്തെ ഡോസ് ആവശ്യമായി വരുമെന്ന് മോഡേണ സിഇഒ 

ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ ഫലപ്രാപ്തി കുറയുമെന്നും ആളുകൾക്ക് രണ്ടാമത്തെ  ബൂസ്റ്റർ ഷോട്ട് ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡേണയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റെഫാൻ ബൻസാൽ പറഞ്ഞു. വ്യാഴാഴ്ച നടന്ന ഹെൽത്ത്‌കെയർ കോൺഫറൻസിലാണ്  ബൻസാൽ ഇക്കാര്യം അറിയിച്ചത്.


ഒമിക്‌റോൺ വേരിയന്റിനെ നേരിടാനുള്ള ബൂസ്റ്റർ ഷോട്ടിനുവേണ്ടി മോഡേണ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് ലഭ്യമാകാൻ സാധ്യതയില്ലെന്നും സിഇഒ വ്യക്തമാക്കി.
വാക്‌സിന്റെ നാലാമത്തെ ഡോസ് ആന്റിബോഡികളെ അഞ്ചിരട്ടി വർദ്ധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇസ്രായേലിൽ നിന്നുള്ള  പുതിയ പഠനം അടിസ്ഥാനപ്പെടുത്തിയാണ് പ്രഖ്യാപനം. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾക്ക് നാലാം ഡോസ് ഇതിനകം തന്നെ ഇസ്രായേൽ വിതരണം ചെയ്തുതുടങ്ങി.

ഒമിക്രോണിന്റെ അവസാനം അടുത്തെന്ന്  ന്യൂയോർക്കിലെ വിദഗ്ദ്ധർ കരുതുന്നു 

ലോകമെമ്പാടും കോവിഡ് കേസുകൾ  റെക്കോർഡ് തലത്തിലേക്ക് ഉയരുന്നതിനിടയിലും ന്യൂയോർക്കിലെ ഒമിക്രോൺ കുതിപ്പ് ഉടൻ അവസാനിക്കുമെന്നാണ്  വിദഗ്ധരുടെയും  വിവിധ ആരോഗ്യ ഏജൻസികളുടെയും അനുമാനം.
കേസുകളുടെ എന്നതിൽ സംസ്ഥാനം ഏറെ മുന്നിലാണെന്ന് മുൻ  എഫ്ഡിഎ കമ്മീഷണറും ഫൈസർ ബോർഡ് അംഗവുമായ സ്കോട്ട് ഗോട്‌ലീബ് വ്യാഴാഴ്ച അഭിപ്രായപ്പെട്ടു.


ന്യൂയോർക്ക്, ഫ്ലോറിഡ എന്നിങ്ങനെ വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കേസുകൾ വർധിക്കുമെന്നും ഗോട്‌ലീബ് പറഞ്ഞു.
ഒമിക്‌റോൺ വ്യാപനം അതിവേഗത്തിലാണെങ്കിലും  അത് നീണ്ടുനിൽക്കില്ലെന്ന പ്രതീക്ഷയാണ്  ദക്ഷിണാഫ്രിക്കയിൽ നിന്നും യുകെയിൽ  നിന്നുമുള്ള ഡാറ്റയെ അടിസ്ഥാനമാക്കി ഗോട്ട്‌ലീബ് പ്രവചിച്ചിരിക്കുന്നത്.

ന്യൂയോർക്കിൽ ബുധനാഴ്ച 77,859 പുതിയ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു.പോസിറ്റിവിറ്റി നിരക്ക്  22.31 ശതമാനമാണ്. കഴിഞ്ഞ ദിവസം 53,276 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ആഴ്‌ചയിൽ ആഗോളതലത്തിൽ 9.5 മില്യൺ കോവിഡ്  കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് . മുൻ ആഴ്‌ചയേക്കാൾ 71 ശതമാനം വർദ്ധനവ് കണ്ടതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് സുനാമി എന്നാണ് വിശേഷിപ്പിച്ചത്.

സമീപകാല ഓമിക്‌റോൺ കുതിച്ചുചാട്ടം മുൻ തരംഗങ്ങളിൽ കണ്ട അതേ അളവിലുള്ള മരണങ്ങൾ സൃഷ്ടിക്കുന്നില്ല എന്നത് ആശ്വാസകരമാണ് കാണുന്നെങ്കിൽ തന്നെയും ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുന്നത് വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തുന്നു.
ലോകം നേരിടാനിരിക്കുന്ന ഒടുവിലത്തെ കോവിഡ് വേരിയന്റായിരിക്രൊണെന്നും ലോകാരോഗ്യസംഘടന പ്രതീക്ഷിക്കുന്നു.
സംഖ്യകൾ അതിവേഗം വർധിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പോലും, ഫെബ്രുവരിയിൽ കേസുകൾ ഉയരും.
1,000-ലധികം യുഎസ് വിമാനങ്ങൾ തുടർച്ചയായ 12-ാം ദിവസവും  റദ്ദാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular