Thursday, April 25, 2024
HomeKeralaകോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കോട്ടയം മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം പൈങ്ങളത്ത് വിഷ്ണു ഭാസ്ക്കറിനെ (28) ആണ്  ഇന്ന് രാവിലെ 10ന് തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം പൈങ്ങളത്ത് വിഷ്ണു ഭാസ്ക്കറിനെ (28) ആണ്  ഇന്ന് രാവിലെ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.  രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും വീട്ടുകാരും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. വീടിനു സമീപം ഇവർ വാടകയ്ക്ക് നൽകിയ മറ്റൊരു വീട് ഉണ്ടായിരുന്നു. ആ വീട്ടിലെ മുറിയിൽ എത്തിയാണ് വിഷ്ണു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

മുറിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട്സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് ആണ് തീ കൊളുത്തിയ നിലയിൽ വിഷ്ണുവിനെ കണ്ടെത്തിയത്. സമീപവാസികൾ കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു ഭാസ്‌ക്കർ അവിവാഹിതനാണ്. അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ആഘാതത്തിൽ ആണ് ബന്ധുക്കളും സുഹൃത്തുക്കളും. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ചെയ്യാൻ എന്താണ് കാരണം എന്ന് കാര്യത്തിൽ പൊലീസിന് ഇനിയും വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ  വ്യക്തത കൈവരൂ എന്ന് ഈസ്റ്റ് പൊലീസ് ന്യൂസ് 18 നോട് പറഞ്ഞു. തുടർ അന്വേഷണത്തിനായി വിഷ്ണുവിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഒന്നും തന്നെ വീട്ടിൽനിന്ന് ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular