Thursday, April 25, 2024
HomeKeralaപാലക്കാട്ട് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; ഒപ്പം താമസിച്ചിരുന്ന യുവാവിനാണ് തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പാലക്കാട്ട് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; ഒപ്പം താമസിച്ചിരുന്ന യുവാവിനാണ് തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പാലക്കാട്: പെരുവെമ്ബ് ചോറക്കോടിന് സമീപം റോഡരികില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചെമ്മണാമ്ബതി സ്വദേശിനി ജാന്‍ ബീവിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പല്ലശന സ്വദേശിയായ യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് ജാന്‍ ബീവിയെ റോഡിനോട് ചേര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. കൈയ്ക്കും കാലിലും ഉള്‍പ്പെടെ നിരവധി മുറിവുകള്‍.

കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന വെട്ടുകത്തിയും സമീപത്തുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപം കഴിഞ്ഞ ദിവസം ജാന്‍ ബീവിയും കൂടെ താമസിച്ചിരുന്ന യുവാവും സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു . ജോലി ആവശ്യാര്‍ഥം വ്യത്യസ്ത ഇടങ്ങളില്‍ യുവതി താമസിച്ചിരുന്നുവെന്നാണ് സ്ഥിരീകരണം. സൗത്ത് പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. യുവാവിന്റെ പല്ലശനയിലെ ബന്ധുവീട്ടിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular