Thursday, March 28, 2024
HomeGulfബാങ്ക് അകൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ വെളിപ്പെടുത്തരുത്, പണം തട്ടിയെടുക്കാനുള്ള തന്ത്രമാണിത്; മുന്നറിയിപ്പുമായി പൊലീസ്

ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ വെളിപ്പെടുത്തരുത്, പണം തട്ടിയെടുക്കാനുള്ള തന്ത്രമാണിത്; മുന്നറിയിപ്പുമായി പൊലീസ്

യുഎഇയില്‍ ഫോണ്‍ വഴി വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച്‌ നടത്തുന്ന തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്.

ബാങ്ക് അകൗണ്ടുകളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിക്കുന്നവരോട് വെളിപ്പെടുത്തരുതെന്നും ഇത്തരം വിവരങ്ങള്‍ അധികാരികള്‍ ഒരിക്കലും ആവശ്യപ്പെടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

രണ്ടു വര്‍ഷമായി ഇത്തരം കേസുകള്‍ കുറഞ്ഞെങ്കിലും യുഎഇയ്ക്കകത്തും പുറത്തുംനിന്ന് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ വീണ്ടും വര്‍ധിച്ചതായി അധികൃതര്‍ പറഞ്ഞു. ജീവനക്കാരെന്ന നിലയിലാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് നമ്ബറും പിന്‍ നമ്ബറും നല്‍കി അകൗണ്ട് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അവരുടെ കാര്‍ഡ് ബ്ലോക് ചെയ്യപ്പെടുമെന്ന മുന്നറിയിപ്പുകള്‍ അടങ്ങിയ ടെക്സ്റ്റ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

ബാങ്ക് അകൗണ്ടില്‍നിന്ന് പണം തട്ടിയെടുക്കാനുള്ള തന്ത്രമാണിത്. ഇരകളില്‍നിന്ന് പണം തട്ടിയെടുക്കാന്‍ കുറ്റവാളികള്‍ പുതിയ രീതികളും ഉപയോഗിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മുമ്ബും ഇതുസംബന്ധമായി നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിരവധി പേര്‍ ഇപ്പോഴും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular