Thursday, March 28, 2024
HomeIndiaജനങ്ങളുടെ അനുഗ്രഹം ബിജെപിയ്‌ക്കൊപ്പം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ജെ.പി നദ്ദ

ജനങ്ങളുടെ അനുഗ്രഹം ബിജെപിയ്‌ക്കൊപ്പം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയ്‌ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെ.പി നദ്ദയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ബിജെപിയുടെ തുടർച്ചയായുള്ള സേവന-വികസന പ്രവർത്തനങ്ങൾ രാജ്യത്തെ ഉന്നതിയിലെത്തിക്കും. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ഊർജ്ജ്വസ്വലരായി എല്ലാ ബിജെപി പ്രവർത്തകരും പങ്കെടുക്കണം. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ജെപി നദ്ദ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular