Friday, April 19, 2024
HomeIndiaകൊവിഡ് രോ​ഗികൾ കൂടുന്നു,മരണങ്ങളും; നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനങ്ങൾ

കൊവിഡ് രോ​ഗികൾ കൂടുന്നു,മരണങ്ങളും; നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനങ്ങൾ

ദില്ലി: രാജ്യത്ത് കൊവിഡ്(covid) രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന. പ്രതിദിന രോ​ഗികളുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ 5,90,611 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്തുള്ളത്. ദിനം പ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക് 10.21ലേക്കെത്തി. ഒരു ദിവസത്തെ മരണം (death)327ലേക്കെത്തി. ആകെ മരണം നാല് ലക്ഷത്തിന് മുകളിലായി. 4,83,790 ആണ് ഇതുവരെയുള്ള ആകെ മരണ സംഖ്യ

ദില്ലിയിൽ പ്രധാന ആശുപത്രികളിലെ എഴുന്നൂറ്റി അമ്പതിൽ അധികം ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. എയിംസിൽ മാത്രം 350 ഡോക്റ്റർമാർ ഐസൊലേഷനിൽ ആണ്. മറ്റ് ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗം പടരുകയാണ്.

ഇതിനിടെ തമിഴ്നാട് ഇന്ന് ലോക്ക് ‍ഡൗൺ ആചരിക്കുകയാണ്. വാളയാർ അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
തമിഴ്നാട് പൊലീസാണ് പരിശോധന കർശനമാക്കിയത്. രധാന പാത പൂർണമായും അടച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ സർവ്വീസ് റോഡിലൂടെ കടത്തിവിടുകയാണ്.

കേരളത്തിലും കോവിഡ് പ്രതിദിന ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. എന്നാൽ സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular