Saturday, April 20, 2024
HomeIndiaഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം സെമിയില്‍ - കോവിഡ് - അതിര്‍ത്തി കടക്കാനാവാതെ...

ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം സെമിയില്‍ – കോവിഡ് – അതിര്‍ത്തി കടക്കാനാവാതെ മലയാളികള്‍

ഒളിംമ്പിക്‌സില്‍ ഇന്ത്യക്ക് ചരിത്ര നിമിഷം. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ടീം ഹോക്കി സെമിയില്‍ പ്രവേശിച്ചു. അതിശക്തരായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യന്‍ ടീം സെമിയില്‍ പ്രവേശിച്ചത്. ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. സെമി ഫൈനലില്‍ അര്‍ജന്റീനയെയാണ് ഇന്ത്യ നേരിടേണ്ടത്. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. എന്നാല്‍ ഇന്ത്യയുടെ സ്ഥാനം ഒമ്പതാമതാണ്.
ഓസ്‌ട്രേലിയ ഇന്ത്യയെ കീഴടക്കുമെന്ന് എല്ലാവരും വിധിയെഴുതിയ മത്സരിത്തിലാണ് ഇന്ത്യന്‍ വിജയമെന്നത് വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു. 22-ാം മിനിറ്റില്‍ പെനാല്‍റ്റില്‍ കോണ്‍ണറാണ് ഇന്ത്യ ഗോളാക്കി മാറ്റിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular