Tuesday, April 23, 2024
HomeUSAഅപ്പാർട്ട്മെന്റിൽ ഉണ്ടായ അഗ്നിബാധയിൽ 9 കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു

അപ്പാർട്ട്മെന്റിൽ ഉണ്ടായ അഗ്നിബാധയിൽ 9 കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു

ബ്രോങ്ക്സ് (ന്യുയോർക്ക്) ∙ബ്രോങ്ക്സിലെ ‌ഡ്യു പ്ലെക്സ് അപ്പാർട്ട്മെന്റിൽ ഉണ്ടായ അഗ്നിബാധയിൽ 9 കുട്ടികൾ ഉൾപ്പെടെ 19 പേർ മരിക്കുകയും നിരവധി പേർക്കു ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.

ഇലക്ട്രിക് ഹീറ്ററിൽ നിന്നുണ്ടായ സ്പാർക്കാണ് തീ ആളിപടരാൻ കാരണമായതെന്ന് ന്യുയോർക്ക് ഫയർ ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ഡാനിയേൽ നിഗ്രൊ വെളിപ്പെടുത്തി.1990 ൽ സിറ്റിയിലെ സോഷ്യൽ ക്ലബിൽ ഉണ്ടായ അഗ്നിബാധയിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അഗ്നിബാധയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

bronx-fire-2

അപ്പാർട്ട്മെന്റിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ആളിപടർന്നതെന്ന് കമ്മീഷണർ പറഞ്ഞു. സംഭവത്തിൽ 19 പേർ മരിച്ചതായും മുപ്പതുപേർക്കു ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്നതായും ന്യുയോർക്ക് മേയർ എറിക്ക് ആഡംസ് സ്ഥിരീകരിച്ചു. കൂടുതൽ പേരും വിഷപുക ശ്വസിച്ചാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

bronx-fire-3

120 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്നതാണ് ഈ കെട്ടിടം. മരിച്ചവരോടുള്ള ആദരസൂചകമായി  ബുധനാഴ്ച വരെ എല്ലാ ഓഫിസുകളിലേയും പതാക പകുതി താഴ്ത്തി കെട്ടണമെന്ന് മേയറുടെ ഓഫിസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular