Thursday, April 18, 2024
HomeUSAലൊസാഞ്ചലസ് കൗണ്ടിയിൽ ഞായറാഴ്ച സ്ഥിരീകരിച്ചത് റെക്കോർഡ് കോവിഡ് കേസുകൾ

ലൊസാഞ്ചലസ് കൗണ്ടിയിൽ ഞായറാഴ്ച സ്ഥിരീകരിച്ചത് റെക്കോർഡ് കോവിഡ് കേസുകൾ

ലൊസാഞ്ചലസ് ∙ കലിഫോർണിയ സംസ്ഥാനത്തെ വലിയ കൗണ്ടികളിലൊന്നായ ലൊസാഞ്ചല്‍സിൽ ഞായറാഴ്ച മാത്രം 45,000 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.പതിമൂന്ന് കോവിഡ് മരണങ്ങളും സ്ഥിരികരിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് ആരംഭിച്ചതിനുശേഷം ലൊസാഞ്ചലസ് കൗണ്ടിയിൽ മാത്രം മരിച്ചവരുടെ എണ്ണം 27785 ആയി ഉയർന്നു.

അനിയന്ത്രിതമായി വ്യാപിക്കുന്ന കോവിഡിനോടനുബന്ധിച്ചു പുതിയ വകഭേദമായ  ഒമിക്രോണും കൗണ്ടിയിൽ വ്യാപിക്കുന്നുണ്ട്. ദിവസേന കൗണ്ടിയിൽ 115000 പേർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്. ഇതിൽ 20 ശതമാനത്തിനും രോഗം സ്ഥിരികരിക്കുന്നതായി കൗണ്ടി ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകൾ പുതിയ റെക്കോർഡിലേക്കെത്തിയിരുന്നു. ഏഴു ദിവസത്തിനുള്ളിൽ 200,000 പുതിയ കേസുകളാണ് കൗണ്ടിയിൽ സ്ഥിരീകരിച്ചത്. പാൻഡമിക് ആരംഭിച്ചതിനുശേഷം ലൊസാഞ്ചലസ് കൗണ്ടിയിൽ രണ്ടു മില്യൻ കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 3364 പേരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഒമിക്രോൺ വേരിയന്റുമായി ആശുപത്രിയിൽ കഴിയുന്നവരിൽ രോഗലക്ഷണങ്ങൾ ഗുരുതരമായി കാണുന്നതായി അധികൃതർ പറയുന്നു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular