Friday, January 28, 2022
HomeUSAകാബൂൾ വിമാനത്താവളത്തിൽ വച്ച് കാണാതായ കുട്ടിയെ കണ്ടെത്തി

കാബൂൾ വിമാനത്താവളത്തിൽ വച്ച് കാണാതായ കുട്ടിയെ കണ്ടെത്തി

വാഷിങ്ടൻ ഡിസി ∙  അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തമ്പോൾ നടന്ന കൂട്ടപലായനത്തിനിടെ കാണാതായ കുഞ്ഞിനെ കണ്ടെത്തി. മാതാപിതാക്കൾ സൈനികനെ ഏൽപ്പിച്ച കുഞ്ഞിനെ കാബൂൾ വിമാനത്താവളത്തിലെ തിരക്കിനിടയിൽ കാണാതാകുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19നാണ് സൊഹൈൽ അഹമ്മദിനെ കാണാതായത്. കാബൂൾ ടാക്സി ഡ്രൈവറായ ഹമീദ് സാഫിയുടെ അടുക്കലായിരുന്ന സൊഹൈൽ ഇദ്ദേഹത്തിന്റെ  പരിചരണത്തിലായിരുന്നു.

ഴാഴ്ച്ചയിലേറെ നീണ്ട ചർച്ചകൾക്കു ശേഷമാണ് ഹമീദ് കുഞ്ഞിനെ കാബൂളിലെ ബന്ധുക്കൾക്കു തിരിച്ചു നൽകിയത്. അഫ്ഗാനിലെ യുഎസ് എംബസിയിലെ സെക്യൂരിറ്റി ഗാർഡായിരുന്നു സൊഹൈലിന്റെ പിതാവ്. താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയപ്പോള്‍ നിരവധി അഫ്ഗാൻ പൗരൻമാർ യുഎസിലേക്ക് പലായനം ചെയ്തിരുന്നു. ജനക്കൂട്ടത്തിനിടയിൽ നിന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാണ് കുട്ടിയെ വിമാനത്താവളത്തിലെ സൈനികനെ ഏൽപ്പിച്ചത്. എന്നാൽ തിരക്കിനിടയിൽ കുഞ്ഞിനെ കണ്ടെത്താൻ മാതാപിതാക്കൾക്ക് സാധിച്ചില്ല. സൊഹൈലിന്റെ മാതാപിതാക്കൾ ഇപ്പോൾ അമേരിക്കയിലാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular