Wednesday, April 24, 2024
HomeKerala'ഞാന്‍ ഇപ്പോള്‍ ഓക്കേയാണ്, നല്ല ഭേദമുണ്ട്, കൂടുതല്‍ സമയവും ഉറക്കം തന്നെ': ശോഭന

‘ഞാന്‍ ഇപ്പോള്‍ ഓക്കേയാണ്, നല്ല ഭേദമുണ്ട്, കൂടുതല്‍ സമയവും ഉറക്കം തന്നെ’: ശോഭന

കഴിഞ്ഞ ദിവസമാണ് തനിക്ക് ഒമിക്രോണ്‍ ബാധിച്ചുവെന്ന് അറിയിച്ചുകൊണ്ട് നടി ശോഭന രംഗത്തെത്തിയത്. എല്ലാ മുന്‍കരുതലുകളും എടുത്തിട്ടും കോവിഡ് വകഭേദം ബാധിക്കുക ആയിരുന്നുവെന്ന് ശോഭന അറിയിച്ചു.

ഇപ്പോഴിതാ തന്‍്റെ ആരോ​ഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് പറയുകയാണ് നടി. രണ്ട് ദിവസത്തെ അപേക്ഷിച്ച്‌ ഇപ്പോള്‍ ഭേദമുണ്ടെന്നും എല്ലാം ഓക്കേയാണെന്നും ശോഭന അറിയിച്ചു. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവച്ചത്.

‘എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ ഓക്കേയാണ്. കൂടുതല്‍ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുന്‍പത്തേക്കാള്‍ ഇപ്പോള്‍ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്’- ശോഭന പറഞ്ഞു.

ശോഭനയുടെ കുറിപ്പില്‍നിന്ന്:

ലോകം മാന്ത്രികമായി ഉറങ്ങുമ്ബോള്‍ ! മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധിവേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു. ആദ്യ ദിവസം മാത്രമായിരുന്നു ഇത്രയും പ്രശ്നങ്ങള്‍, പിന്നീട് ഇവ കുറഞ്ഞുവന്നു.

രണ്ടു ഡോസ് വാക്സീനും എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. രോഗം ശക്തമാകുന്നത് 85 ശതമാനം ഇതു തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്സീന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേ​ഗം എടുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ഒമിക്രോണ്‍, കോവിഡ് മഹാമാരിയുടെ അവസാനത്തെ വകഭേദമാണെന്നു പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular