Friday, March 29, 2024
HomeKeralaവിസ്മയ കേസ്; സാക്ഷി വിസ്താരം തുടങ്ങി, വിവാഹതലേന്ന് കാര്‍ മാറ്റിനല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടു

വിസ്മയ കേസ്; സാക്ഷി വിസ്താരം തുടങ്ങി, വിവാഹതലേന്ന് കാര്‍ മാറ്റിനല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടു

കൊ​ല്ലം: ബി.​എ.​എം.​എ​സ് വി​ദ്യാ​ര്‍​ഥി​നി വി​സ്മ​യ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ മ​രി​ച്ച കേ​സി​ലെ വി​ചാ​ര​ണ കൊ​ല്ലം ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ന്‍.

സു​ജി​ത് മു​മ്ബാ​കെ തു​ട​ങ്ങി. വി​സ്മ​യ​യു​ടെ പി​താ​വ് ത്രി​വി​ക്ര​മ​ന്‍ നാ​യ​രെ ഒ​ന്നാം സാ​ക്ഷി​യാ​യി വി​സ്താ​രം തു​ട​ങ്ങി. വി​വാ​ഹം ഉ​റ​പ്പി​ക്കു​ന്ന സ​മ​യ​ത്ത് 101 പ​വ​ന്‍ സ്വ​ര്‍​ണ​വും 1.2 ഏ​ക്ക​ര്‍ സ്ഥ​ല​വും കാ​റും ന​ല്‍​കാ​മെ​ന്ന്​ സ​മ്മ​തി​ച്ചെ​ന്നും 80 പ​വ​ന്‍ മാ​ത്ര​മേ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ​വെ​ന്നും മൊ​ഴി ന​ല്‍​കി. വി​വാ​ഹ ത​ലേ​ന്ന് വീ​ട്ടി​ലെ​ത്തി​യ കി​ര​ണി​ന് വാ​ങ്ങി​യ കാ​ര്‍ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന്​ മ​ക​ളോ​ട് പ​റ​ഞ്ഞ​തോ​ടെ വി​വാ​ഹ ദി​വ​സം ത​ന്നെ വേ​റെ കാ​ര്‍ വാ​ങ്ങി​ന​ല്‍​കാ​മെ​ന്ന്​ പ​റ​ഞ്ഞു. ലോ​ക്ക​റി​ല്‍ വെ​ക്കാ​ന്‍ സ്വ​ര്‍​ണം തൂ​ക്കി നോ​ക്കു​മ്ബോ​ഴാ​ണ് കു​റ​വു​ണ്ടെ​ന്ന് കി​ര​ണി​ന്​ മ​ന​സ്സി​ലാ​യ​ത്. കി​ര​ണി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്​ പോ​യി​ട്ടു​വ​ന്ന ശേ​ഷം സ്ത്രീ​ധ​ന​ത്തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ് മ​ക​ളെ ബ​ല​മാ​യി കാ​റി​ല്‍ പി​ടി​ച്ചു​ക​യ​റ്റി വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന് ഉ​പ​ദ്ര​വി​ച്ചു. ജ​നു​വ​രി 11 ന് ​മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ ചെ​ന്ന​പ്പോ​ള്‍ വി​സ്മ​യ വീ​ണ്ടും പ്ര​ശ്ന​ത്തി​ലാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​വ​ന്നു. മ​ക​ന്‍റെ വി​വാ​ഹ​ത്തി​ന്​ കി​ര​ണോ ബ​ന്ധു​ക്ക​ളോ വ​ന്നി​ല്ല.

വി​വാ​ഹ​ശേ​ഷം മ​രു​മ​ക​ളോ​ട് എ​ല്ലാ വി​വ​ര​ങ്ങ​ളും മ​ക​ള്‍ പ​റ​ഞ്ഞു. വി​വാ​ഹ​ബ​ന്ധം ഒ​ഴി​യു​ന്ന​തി​നാ​യി സ​മു​ദാ​യ സം​ഘ​ട​ന​ക​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രോ​ട് പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ മാ​ര്‍​ച്ച്‌ 25 ന് ​ച​ര്‍​ച്ച​ക്കി​രി​ക്കെ 17 ന് ​എ​ത്തി​യ കി​ര​ണ്‍ മ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. കേ​സ് ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്ത​ത്. അ​തി​നു​ശേ​ഷം ത​ന്‍റെ​യും മ​ക​ന്‍റെ​യും ഫോ​ണും ഫേ​സ്ബു​ക്കും എ​ല്ലാം കി​ര​ണ്‍ ബ്ലോ​ക്ക് ചെ​യ്​​തെ​ന്നും മൊ​ഴി ന​ല്‍​കി.

കി​ര​ണ്‍ ത്രി​വി​ക്ര​മ​ന്‍ നാ​യ​രു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം കി​ര​ണി​ന്‍റെ ഫോ​ണി​ല്‍​നി​ന്ന് ല​ഭി​ച്ച​ത് സാ​ക്ഷി കോ​ട​തി​യി​ല്‍ തി​രി​ച്ച​റി​ഞ്ഞു. ക്രോ​സ് വി​സ്താ​രം ചൊ​വ്വാ​ഴ്ച തു​ട​രും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ജി. ​മോ​ഹ​ന്‍​രാ​ജ്, നീ​രാ​വി​ല്‍ അ​നി​ല്‍​കു​മാ​ര്‍, ബി. ​അ​ഖി​ല്‍ എ​ന്നി​വ​രും പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി സി. ​പ്ര​താ​പ​ച​ന്ദ്ര​ന്‍ പി​ള്ള​യും ഹാ​ജ​രാ​യി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular