Friday, April 26, 2024
HomeKeralaലെവല്‍ക്രോസ് കടക്കവേ ഗേറ്റ് അടച്ചു, കാര്‍ യാത്രികന്റെ ജീവന്‍ പണയം വച്ച്‌ ഗേറ്റ് കീപ്പറുടെ ധിക്കാരം

ലെവല്‍ക്രോസ് കടക്കവേ ഗേറ്റ് അടച്ചു, കാര്‍ യാത്രികന്റെ ജീവന്‍ പണയം വച്ച്‌ ഗേറ്റ് കീപ്പറുടെ ധിക്കാരം

ചിന്നക്കട ലെവല്‍ ക്രോസില്‍ സ്ഥിരം സംഭവം

കൊല്ലം: ചിന്നക്കട ലെവല്‍ക്രോസിലെ ഗേറ്റ് കീപ്പര്‍ കാര്‍ യാത്രികന്റെ ജീവന്‍ അപകടത്തിലാക്കും വിധം, വാഹനം കടന്നുപോകുന്നതിനു മുമ്ബ് ഗേറ്റ് അടച്ചു.

ഗേറ്റ് കീപ്പറുടെ അശ്രദ്ധയ്ക്കെതിരെ സ്ഥലത്തുണ്ടായിരുന്നവര്‍ സംഘടിച്ച്‌ പ്രതിഷേധിച്ചതോടെ പ്രതികാര ബുദ്ധിയോടെ ഗേറ്റ് അല്പം മാത്രം ഉയര്‍ത്തി. ഗേറ്റ് കടക്കുന്നതിനിടെ കമ്ബിയില്‍ തട്ടി കാറിന്റെ മുകള്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മാടന്‍നടയിലേക്ക് പോകുകയായിരുന്ന കാര്‍ യാത്രികന്‍, ലെവല്‍ക്രോസില്‍ മറ്റ് വാഹനങ്ങളുടെ പിന്നാലെ ഗേറ്റ് കടക്കവേ ഗേറ്റ് കീപ്പര്‍ അതിവേഗം ഗേറ്റ് അടച്ചു. സാധാരണ ഗതിയില്‍, ഇങ്ങനെ വാഹനങ്ങള്‍ ഗേറ്റിനുള്ളില്‍പ്പെട്ടാല്‍ അവ കടന്നുപോകാനുള്ള സമയം നല്‍കാറുണ്ട്. പക്ഷേ, ചിന്നക്കടയിലെ ഗേറ്റ് കീപ്പര്‍ അതിന് തയ്യാറായില്ല. ഇരു ഗേറ്റുകള്‍ക്കും മദ്ധ്യേ പെട്ടുപോയ കാര്‍ യാത്രികന്‍ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ഗേറ്റ് കീപ്പര്‍ കേട്ടഭാവം നടിച്ചില്ല. ദുരന്തം സംഭവിക്കുമെന്ന് ഉറപ്പായിട്ടും ഗേറ്റ് കീപ്പര്‍ക്ക് അനക്കമുണ്ടായില്ല. മറ്റുള്ളവര്‍ സംഘടിച്ച്‌ പ്രതിഷേധിച്ചതോടെ ഗേറ്റ് കീപ്പര്‍ ലെവല്‍ക്രോസ് തുറക്കാമെന്ന് സമ്മതിച്ചു. പക്ഷേ വാഹനം പിന്നോട്ടെടുക്കണമെന്നായിരുന്നു പിടിവാശി.

സ്ഥലത്തുണ്ടായിരുന്നവരുടെ പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ അഞ്ച് മിനിറ്റിന് ശേഷം ഗേറ്റ് അല്പം ഉയര്‍ത്തി. പക്ഷേ, കാറിന് സുഗമമായി കടന്നുപോകാന്‍ കഴിയുമായിരുന്നില്ല. ലെവല്‍ക്രോസിന്റെ കമ്ബിയില്‍ തട്ടി കാറിന്റെ മുകള്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായെന്നും ഇതേ ഗേറ്റ് കീപ്പര്‍ ധിക്കാരത്തോടെയാണ് വാഹനയാത്രികരോട് പെരുമാറുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular