Tuesday, April 16, 2024
HomeKeralaമ​റ്റ​ത്തൂ​ര്‍ ജി.​എ​ല്‍.​പി സ്കൂ​ളി​ല്‍ കി​ളി​ക്കൂട് തു​റ​ന്നു

മ​റ്റ​ത്തൂ​ര്‍ ജി.​എ​ല്‍.​പി സ്കൂ​ളി​ല്‍ കി​ളി​ക്കൂട് തു​റ​ന്നു

മ​റ്റ​ത്തൂ​ര്‍: മ​ല​യോ​ര​ത്തെ ആ​ദ്യ വി​ദ്യാ​ല​യ​മാ​യ മ​റ്റ​ത്തൂ​ര്‍ സ​ര്‍ക്കാ​ര്‍ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ന് ശ​താ​ബ്ദി സ​മ്മാ​ന​മാ​യി ല​ഭി​ച്ച ‘കി​ളി​ക്കൂ​ടി’​ന്‍റെ സ​മ​ര്‍പ്പ​ണം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​ട​ന്നു.

സ​മ​ഗ്ര ശി​ക്ഷ കേ​ര​ള അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച്‌ ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി സ​ജ്ജീ​ക​രി​ച്ച മാ​തൃ​കാ പ്രീ​പ്രൈ​മ​റി പ​ദ്ധ​തി​യാ​ണ് കി​ളി​ക്കൂ​ട്.

കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​ള​ര്‍ച്ച​ക്ക് ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള നി​ര​വ​ധി വ​ര്‍ണ​വി​സ്മ​യ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പാ​ര്‍​ക്കു​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വാ​യ​ന​മൂ​ല, നി​ര്‍​മാ​ണ മൂ​ല, സം​ഗീ​ത മൂ​ല, അ​ഭി​ന​യ മൂ​ല തു​ട​ങ്ങി പ്ര​ത്യേ​ക ഇ​ട​ങ്ങ​ളും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ശി​ല്‍പ​ങ്ങ​ളും മു​ള​ങ്കു​ടി​ലും കേ​ര​ളീ​യ ക​ല​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്ത വ​ര്‍ണ​ച്ചു​മ​രു​ക​ളും ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും കി​ളി​ക്കൂ​ട് പ​ദ്ധ​തി​യി​ലു​ണ്ട്. വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യ ഉ​ദ്യാ​ന​ത്തി​ല്‍ ദി​നോ​സ​ര്‍, ഹെ​ലി​കോ​പ്റ്റ​ര്‍, ട്രെ​യി​ന്‍ എ​ന്നി​വ​യു​ടെ മാ​തൃ​ക​ക​ളും സ്ലൈ​ഡ​റു​ക​ളും നി​ര്‍മി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി കി​ളി​ക്കൂ​ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നി​ല്‍ നി​ര്‍വ​ഹി​ച്ചു. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ലാ​ഫ​ല​കം അ​നാഛാ​ദ​നം എം.​എ​ല്‍.​എ​യും മാ​തൃ​കാ പ്രീ​പ്രൈ​മ​റി​യു​ടെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ച നി​ര്‍​മാ​ണ മൂ​ല​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എം.​ആ​ര്‍. ര​ഞ്ജി​ത്തും നി​ര്‍വ​ഹി​ച്ചു. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ശ്വ​തി വി​ബി ക​ളി​മൂ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജ​നീ​ഷ് പി. ​ജോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ദി​വ്യ​സു​ധീ​ഷ്, സ​ന​ല ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ജി​ത രാ​ജീ​വ​ന്‍, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ല കോ ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ന്‍.​ജെ. ബി​നോ​യ്, എ​സ്.​എ​സ്.​കെ ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ കെ.​ബി. ബ്രി​ജി, ഡ​യ​റ്റ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ഡി. ശ്രീ​ജ, ഫാ​ക്ക​ല്‍റ്റി ഡോ. ​പി.​സി. സി​ജി, കൊ​ട​ക​ര ബി.​പി.​സി കെ. ​ന​ന്ദ​കു​മാ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക സി.​പി. ബേ​ബി, ചാ​ല​ക്കു​ടി എ.​ഇ.​ഒ കെ.​വി. പ്ര​ദീ​പ്, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ദീ​പ്തി സ​ന്തോ​ഷ്, മാ​തൃ​സം​ഘം പ്ര​സി​ഡ​ന്‍റ്​ ജെ​സി ബി​ജു, ഒ.​എ​സ്.​എ പ്ര​സി​ഡ​ന്‍റ്​ സു​രേ​ന്ദ്ര​ന്‍ ഞാ​റ്റു​വെ​ട്ടി, ജ​സ്റ്റി​ന്‍ മ​ങ്കു​ഴി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular