Thursday, April 25, 2024
HomeKeralaസഭ്യത പരിശോധിക്കാന്‍ പോലീസ് ചുരുളി കാണുന്നു ചുരുളി ...

സഭ്യത പരിശോധിക്കാന്‍ പോലീസ് ചുരുളി കാണുന്നു ചുരുളി പഠിച്ചുപാടുമോ പോലീസ്

ചുരുളി കാണാന്‍  പോലീസ് തീരുമാനിച്ചു. ഇനി  ചുരുളി പോലീസ് പാഠപുസ്തകമാക്കുമോ എന്ന സംശയം മാത്രമേയുള്ളൂ. ഏതായാലും  ഹൈക്കോടതി നിര്‍ദേശപ്രകാരം  പോലീസ്  ചുരുളി കാണാന്‍ തീരുമാനിച്ചു. ഇതിനെ സഭ്യത പരിശോധിക്കാനാണ് തീരുമാനം.കേരള പോലീസ് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്.

സിനിമയിലുപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകള്‍ പരിശോധിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്. ഇവര്‍ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.

എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ നസീമ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിനിമ കാണുക.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി കുറച്ച് ദിവസം മുന്‍പ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular