Wednesday, May 8, 2024
HomeIndiaയുപി ബിജെപിക്കൊപ്പം മായാവതി മത്സരിക്കില്ല

യുപി ബിജെപിക്കൊപ്പം മായാവതി മത്സരിക്കില്ല

ബിജെപിയില്‍ നിന്നും മന്ത്രിമാര്‍ ഉള്‍പ്പെടെ രാജി വയ്ക്കുന്നുണ്ടെങ്കിലും യുപി തെരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമുള്ള വിജയം  കൈവരിക്കുമെന്നു സര്‍വ്വേകള്‍. ബിജെപിയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്  വന്‍ വിജയത്തോടെ മുഖ്യമന്ത്രിയാകും. എസ്പി ഉള്‍പ്പെടെ ഒരു പാര്‍ട്ടിക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.  യുപി തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി മത്സരിക്കാനില്ലെന്ന് പാര്‍ട്ടി എംപി സതീഷ് ചന്ദ്ര മിശ്ര. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കിക്കാന്‍ താനും ഇല്ലെന്നും സതീശ് ചന്ദ്ര പറഞ്ഞു.

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പിയോ ബിജെപിയോ അധികാരത്തില്‍ വരില്ല. ബിഎസ്പി ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക’-സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അതേസമയം, സര്‍വ്വേ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമായതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ബിഎസ്പി തെരഞ്ഞൈടുപ്പില്‍ നിന്നും പിന്നോട്ട് പോകുന്നതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വ്വേകള്‍ തെറ്റാണെന്നും മായാവതി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് മത്സരിക്കാനില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular