Thursday, April 25, 2024
HomeIndiaവെള്ളം കുടിപ്പിക്കില്ല കുപ്പിവെള്ളത്തിന്റെ വില കൂടും വെള്ളക്കമ്പനികള്‍ ശക്തര്‍

വെള്ളം കുടിപ്പിക്കില്ല കുപ്പിവെള്ളത്തിന്റെ വില കൂടും വെള്ളക്കമ്പനികള്‍ ശക്തര്‍

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഒഴിവാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്.സിംഗിള്‍ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവ് മാത്രമാണെന്ന പരാമര്‍ശത്തോടെയാണ് ഹരജി തള്ളിയത്.

കേസ് സംബന്ധിച്ച് സിംഗിള്‍ ബെഞ്ചില്‍ കൂടുതല്‍ വാദങ്ങളുണ്ടാവും. കേസ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുമ്പോള്‍ സര്‍ക്കാറിന് അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.കുപ്പിവെള്ളത്തിന്റെ വില നിര്‍ണിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന നിര്‍മ്മാതാക്കളുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular