Thursday, April 25, 2024
HomeUSAനോർത്ത് ഈസ്ററ് അഡൾട്ട് ഡേ കെയർ സെൻറ്റർ - പുതുവത്സരാഘോഷം

നോർത്ത് ഈസ്ററ് അഡൾട്ട് ഡേ കെയർ സെൻറ്റർ – പുതുവത്സരാഘോഷം

ഫിലാഡൽഫിയയിലെ പ്രശസ്തമായ നോർത്ത് ഈസ്ററ് അഡൾട്ട് ഡേ കെയർ സെൻറ്റർ  (പകൽവീട് ) പുതുവത്സരാഘോഷം സമുചിതമായി കൊണ്ടാടി . 2021 , ഡിസംബർ 30 ന് ഡേ കെയർ  സെൻറ്ററിൽ വച്ചാണ് ആഘോഷം നടന്നത് .

മലയാളികൾ ഏറെ പാർക്കുന്ന നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിൽ പ്രായമായ എല്ലാവർക്കും, ഓരോരുത്തർക്കും വേണ്ട രീതിയിൽ   ,ശാരീരികമായും മാനസികമായും സംരക്ഷണം നൽകുന്ന സ്ഥാപനമാണ് നോർത്ത് ഈസ്റ്റ് അഡൾട്ട് ഡേ കെയർ സെന്റർ . പ്രായമായവരുടെ   ആരോഗ്യസംരക്ഷണത്തിന് , പ്രസ്തുത രംഗത്ത് വർഷങ്ങളായി കഴിവ് തെളിയിച്ചതും മികവുറ്റ രീതിയിൽ അംഗീകാരം നേടിയതുമായ  ശക്തമായ നേതൃത്വ നിര ഇവിടെ ഉണ്ട്.

 സ്‌നേഹപൂർണമായ പരിചരണവും അതിനു വേണ്ട ചുറ്റുപാടുകളുമാണ്  സ്ഥാപനത്തിന്റെ മുതൽക്കൂട്ട് . മികച്ച യാത്രാസൗകര്യത്തോടെ വീട്ടിൽനിന്നും കൊണ്ടുവന്ന് വീട്ടിൽ എത്തിക്കുന്നത് വരെ ഒരു മാതൃസ്നേഹം ഇവിടെ നിന്നും ലഭിക്കുന്നു എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു . നല്ല നഴ്സിങ് കെയർ , യോഗ, നീന്തൽ എന്നിവ  ഉൾപ്പെടെയുള്ള ശാരീരിക വ്യായാമങ്ങൾ  , ധ്യാന രീതികൾ തുടങ്ങിയവ മറ്റ് അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് ഈ പകൽ വീടിനെ വ്യത്യസ്തമാക്കുന്നു . വര്ഷം മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും എല്ലാവര്ക്കും സേവനം ലഭ്യമാക്കുകയാണ്  നോർത്ത് ഈസ്റ് അഡൾട്ട് ഡേ കെയർ സെന്റർ .

പാസ്റ്റർ ഉമ്മൻ വറുഗീസിന്റെ അനുഗ്രഹാശിസ്സുകളോടെയും , പ്രാർത്ഥനയോടെയും ആരംഭിച്ച പരിപാടിയിൽ ശ്രീ വിൻസന്റ് ഇമ്മാനുവൽ മുഖ്യ അതിഥി ആയിരുന്നു .

ഇന്നത്തെ കാലത്ത് ഇത്തരം പകൽ വീടുകൾ തിരക്കുകൾക്കിടയിലെ ഒറ്റപ്പെടലുകളിൽ നിന്ന് സ്‌നേഹപൂർണമായ ചുറ്റുപാടുകളിലേക്ക് പ്രായമായവരെ എത്തിക്കുന്നു എന്ന് ശ്രീ വിൻസന്റ് ഇമ്മാനുവൽ തൻ്റെ പ്രഭാഷണത്തിൽ പറഞ്ഞു .കേവലം മറ്റെങ്ങും എത്തിപ്പെടുന്ന പ്രതീതി അല്ല ഇത്തരം വെൽ കെയർ സ്ഥാപനങ്ങളിൽ എത്തിച്ചേരുമ്പോൾ ഒരാൾക്ക് ലഭിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിചേർത്തു .പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും , സർവോപരി ശ്രദ്ധാപൂർവ്വമായ പരിചരണം ലഭിക്കാനും ഇതുപോലുള്ള സ്ഥാപനങ്ങൾ പ്രായമായവർക്ക് ഏറെ സഹായകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയിലെ കലാ – സാംസ്കാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ ശ്രീ ബെന്നി കൊട്ടാരത്തിലിന്റെ സംഘാടക മികവ് ആഘോഷങ്ങൾക്ക് ഏഴഴകേകി .ശ്രീ ഡെന്നി കുരുവിളയുടെ നേതൃത്വത്തിൽ നടന്ന ഗാനമേള പുതുവർഷത്തിന്റെ വരവിന് മാറ്റുകൂട്ടി . പുതുവത്സരാഘോഷത്തിന് സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ  ശ്രീമതി അന്ന ഉഫ്ബെർഗും  പ്രോഗ്രാം ഡയറക്ടർ ശ്രീമതി വ്ളാട റുബാർക്കും സന്നിഹിതരായിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular