Tuesday, April 16, 2024
HomeUncategorizedകവര്‍ച്ചയ്ക്കിടെ ഖിച്ച്‌ടി ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറി; മോഷ്ടാവ് പോലീസ് പിടിയില്‍

കവര്‍ച്ചയ്ക്കിടെ ഖിച്ച്‌ടി ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറി; മോഷ്ടാവ് പോലീസ് പിടിയില്‍

കവര്‍ച്ച നടത്തുന്നതിനിടെ ഖിച്ച്‌ടി (Khichdi) പാചകം ചെയ്ത് കഴിച്ച മോഷ്ടാവിനെ (Thief) പോലീസ് അറസ്റ്റ് ചെയ്തു (Police Arrest).
അസമിലാണ് (Assam) സംഭവം നടന്നത്. വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ കള്ളന്‍ അടുക്കളയിലേക്ക് (Kitchen) പോയി ഖിച്ച്‌ടി തയ്യാറാക്കാന്‍ തുടങ്ങി. കള്ളന്‍ വീട്ടില്‍ കയറിയെന്നും അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയാണെന്നും മനസിലായതോടെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് അടുക്കളയില്‍ വെച്ചുതന്നെ കള്ളന്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. ദിസ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയ്ക്കുള്ളിലാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഈ സംഭവം പോലീസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. “കൗതുകകരമായ ഒരു മോഷണ കേസ്! ഖിച്ച്‌ടിക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും കവര്‍ച്ചാ ശ്രമത്തിനിടെ അത് പാചകം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. കള്ളനെ അറസ്റ്റ് ചെയ്തു, @GuwahatiPol അദ്ദേഹത്തിന് ഇപ്പോള്‍ നല്ല ചൂടുള്ള ഭക്ഷണം വിളമ്ബുകയാണ്”, അസം പോലീസ് ട്വിറ്ററില്‍ കുറിച്ചു. വൈകാതെ പോലീസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും പെട്ടന്ന് തന്നെ അത് വൈറലായി മാറുകയും ചെയ്തു.

 

https://twitter.com/assampolice/status/1480794273197039616?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1480794273197039616%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam

മോഷണശ്രമത്തിനിടെയുള്ള കള്ളന്മാരുടെ പ്രവൃത്തി ചര്‍ച്ചയാകുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായല്ല. കഴിഞ്ഞ വര്‍ഷം, മഹാരാഷ്ട്രയിലെ താനെയിലെ നൗപദ പോലീസ് ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് കാണിക്ക മണ്ഡപം മോഷ്ടിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, കാണിക്ക മണ്ഡപവുമായി പോകുന്നതിന് മുമ്ബ് കള്ളന്‍ ഹനുമാന്‍ വിഗ്രഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്നതായി കണ്ടു. കള്ളന്റെ പ്രവൃത്തി ഏവരെയും അമ്ബരപ്പിച്ചു കളഞ്ഞു.

ആ സംഭവത്തില്‍ കള്ളന്റെ പ്രവൃത്തി സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇടയ്ക്കിടെ മോഷ്ടാവ് ക്ഷേത്രത്തിന്റെ ഗേറ്റിലേക്ക് നോക്കുന്നതും പിന്നീട് ഹനുമാന്‍ വിഗ്രഹത്തിനടുത്ത് വന്ന് വിഗ്രഹത്തിന്റെ ചിത്രം എടുക്കുന്നതുപോലെ പോസ് ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പല തവണ ഗേറ്റിലേക്ക് മാറി മാറി നോക്കിയ ശേഷം അയാള്‍ ഫോണ്‍ തന്റെ പാന്റിന്റെ പോക്കറ്റില്‍ വയ്ക്കുകയും വിഗ്രഹത്തിന്റെ അടുത്ത് വന്ന് അതിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി വിഗ്രഹത്തിനടുത്തിരുന്ന കാണിക്ക മണ്ഡപവും എടുത്തു കൊണ്ട് ഗേറ്റിനടുത്തേക്ക് ഓടുകയായിരുന്നു. പോലീസ് പങ്കുവെച്ച ആ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular