Friday, April 19, 2024
HomeAsiaകൊറാണ ബാധിതര്‍ക്ക് നാല് വര്‍ഷം കഠിനതടവോ? ചൈനയുടെ രോഗപ്രതിരോധ നടപടികളില്‍ അമ്ബരന്ന് ലോകം; ;ഇങ്ങനെ പോയാല്‍...

കൊറാണ ബാധിതര്‍ക്ക് നാല് വര്‍ഷം കഠിനതടവോ? ചൈനയുടെ രോഗപ്രതിരോധ നടപടികളില്‍ അമ്ബരന്ന് ലോകം; ;ഇങ്ങനെ പോയാല്‍ ജയിലുകള്‍ തികയാതെ വരുമെന്നും വിമര്‍ശനം

ബീജിങ്: ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.കൊറേണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി കൊറോണ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കും നിയമങ്ങള്‍ ലംഘിച്ചത് മൂഖേന കൊറോണ ബാധിതരായായെന്ന് സംശയിക്കുന്നവര്‍ക്കും കഠിന ശിക്ഷയാണ് വിധിക്കുന്നത്.

ഇങ്ങനെ ഇന്നലെ മാത്രം മൂന്നോളം പേര്‍ക്കാണ് നാല് വര്‍ഷത്തെ കഠിന തടവ് വിധിച്ചിരിക്കുന്നത്. മാസ്‌ക് ശരിയായി ധരിക്കാത്തതിനാലും മറ്റുമാണ് കഠിന ശിക്ഷ വിധിക്കുന്നത്.

ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. കൊറോണ വ്യാപനം തടയുന്നതിന് വിവേകപൂര്‍ണമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ജനങ്ങളെ ഒന്നാകെ ജയിലടയ്‌ക്കുകയാണോ വേണ്ടതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ചൈനയുടെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്‌ കൊറോണ ബാധിതരെ പിടിച്ചിടാന്‍ ജയിലുകള്‍ തികയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല.

കുറച്ച്‌ ആഴ്ചകളുടെ ഇടവേളയ്‌ക്ക് ശേഷം ചൈനയില്‍ കൊറോണ വ്യാപനം വീണ്ടും തീവ്രമാവുകയാണ്.സമൂഹവ്യാപനം തടയാനായി ചൈനയിലെ പല പ്രധാന നഗരങ്ങളിലും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെങ്കിലും കൊറോണ വ്യാപനം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് വേണ്ടി യാതൊരു നടപടിയും ചൈനീസ് സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ചിട്ടില്ല. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം ചൈനയിലെ പ്രധാന നഗരത്തിലുള്ളവര്‍ പോലും ബാര്‍ട്ടര്‍ സമ്ബ്രദായത്തിലേക്ക് മാറിയത് മുന്‍പ് വാര്‍ത്തയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular