Saturday, May 18, 2024
HomeIndiaപാ​ര്‍​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം

പാ​ര്‍​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം

ന്യൂ​​ഡ​​ല്‍​​ഹി: കോ​​വി​​ഡ് മൂ​​ന്നാം ത​​രം​​ഗ ഭീ​​ഷ​​ണി​​ക്കി​​ടെ പാ​​ര്‍​​ല​​മെന്‍റിന്‍റെ ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന് ഇ​​ന്നു തു​​ട​​ക്കമാകും.

കേ​​ന്ദ്ര ബ​​ജ​​റ്റ് ചൊവ്വാഴ്ച അ​​വ​​ത​​രി​​പ്പി​​ക്കും. ധ​​ന​​മ​​ന്ത്രി നി​​ര്‍​​മ​​ല സീ​​താ​​രാ​​മ​​ന്‍റെ നാ​​ലാ​​മ​​ത് ബ​​ജ​​റ്റാ​​ണി​​ത്.ഇ​​ന്ന് രാ​​ഷ്‌ട്രപതി രാം ​​നാ​​ഥ് കോ​​വി​​ന്ദ് പാ​​ര്‍​​ല​​മെ​​ന്‍റി​​ന്‍റെ ഇ​​രു സ​​ഭ​​ക​​ളെ​​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത ശേ​​ഷം ധ​​ന​​മ​​ന്ത്രി ക​​ഴി​​ഞ്ഞ വ​​ര്‍​​ഷ​​ത്തെ സാ​​മ്ബ​​ത്തി​​ക സ​​ര്‍​​വേ അ​​വ​​ത​​രി​​പ്പി​​ക്കും.അതേസമയം വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പെഗസിസ് അടക്കമുള്ള വിഷയങ്ങള്‍ ആകും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുക. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാര്‍ച്ച്‌ 14 ന് ആരംഭിച്ച്‌ ഏപ്രില്‍ എട്ടിന് അവസാനിക്കും.കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പാ​​ര്‍​​ല​​മെ​​ന്‍റി​​ന്‍റെ ഇ​​രു സ​​ഭ​​ക​​ളും വ്യ​​ത്യ​​സ്ത സ​​മ​​യ​​ങ്ങ​​ളി​​ലാ​​കും ഒ​​ത്തുചേ​​രു​​ക. പാ​​ര്‍​​ല​​മെ​​ന്‍റ് സ​​മ്മേ​​ളി​​ക്കു​​ന്ന ദി​​വ​​സ​​ങ്ങ​​ളു​​ടെ ആ​​ദ്യ പ​​കു​​തി​​യി​​ല്‍ രാ​​ജ്യ​​സ​​ഭ​​യും ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ ലോ​​ക്സ​​ഭ​​യും സ​​മ്മേ​​ളി​​ക്കും.

ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ല്‍ പ​​ത്തു സ​​മ്മേ​​ള​​ന​​ങ്ങ​​ളും മാ​​ര്‍​​ച്ച്‌ 14 മു​​ത​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ 19 സ​​മ്മേ​​ള​​ന​​ങ്ങ​​ളും ഉ​​ണ്ടാ​​കും. കോ​​വി​​ഡ് രോ​​ഗ വ്യാ​​പ​​ന​​ത്തി​​നുശേ​​ഷ​​മു​​ള്ള ആ​​റാ​​മ​​ത് ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​മാ​​ണ് ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular