Saturday, May 18, 2024
HomeIndiaഐഫോണ്‍ ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്

ഐഫോണ്‍ ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്

ഐഫോണ്‍ ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്.പുതുതായി അവതരിപ്പിക്കുന്ന അപ്ഡേറ്റില്‍ ആന്‍ഡ്രോയ്ഡ് ഫോണിലെ ചാറ്റ് ഹിസ്റ്ററി ഇനി ഐഫോണിലേക്ക് മാറ്റാന്‍ സാധിക്കും.നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണിലെ ചാറ്റ് ഹിസ്റ്ററി മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് മാത്രമേ മാറ്റാന്‍ സാധിക്കൂ.

കഴിഞ്ഞ വര്‍ഷം ചില സാംസങ്ങ്, ​ഗൂ​ഗിള്‍ പിക്സല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐഫോണില്‍ നിന്ന് ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിച്ചിരുന്നു.നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്താക്കള്‍ ഐഫോണും ആന്‍ഡ്രോയ്ഡ് ഫോണും തമ്മില്‍ സി-ടൈപ്പ് കേബിള്‍ ഉപയോ​ഗിച്ച്‌ ബന്ധിപ്പിച്ച ശേഷമാകും ചാറ്റ് ട്രാന്‍സ്ഫര്‍ നടക്കുക.നിലവില്‍ ബീറ്റ ഉപഭോക്താക്കള്‍ക്ക് പോലും ഫീച്ചര്‍ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ സാധാരണ ഉപഭോക്താക്കളിലേക്ക് സേവനമെത്തുന്നത് വൈകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular