Saturday, May 18, 2024
HomeUSAടെക്സസിൽ വോട്ടർ റജിസ്ട്രേഷനുള്ള അവസാന തിയതി ഇന്ന്

ടെക്സസിൽ വോട്ടർ റജിസ്ട്രേഷനുള്ള അവസാന തിയതി ഇന്ന്

ഡാലസ്: 2022 പ്രൈമറി തിരഞ്ഞെടുപ്പുകളിൽ ടെക്സസ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള തിയതി ജനുവരി 31 തിങ്കളാഴ്ച അവസാനിക്കുന്നു. മെയ്ൽ ഇൻ ബാലറ്റിന് അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 18 ആണ്. ടെക്സസിൽ മിഡ് ടേം തിരഞ്ഞെടുപ്പ് മാർച്ച് ഒന്നിനാണ് നടക്കുന്നത്. ഫെബ്രുവരി 14 മുതൽ 25 വരെ ഏർലി വോട്ടിങ്ങിനുള്ള അവസരം ഉണ്ടായിരിക്കും.

രാവിലെ 7 മുതൽ രാത്രി 7 വരെയാണ് പോളിങ് സമയം. രാത്രി 7 മണിക്കുള്ളിൽ പോളിങ് ബൂത്തിൽ എത്തുന്നവർക്കും ലൈനിൽ നിൽക്കുന്നവർക്കും വോട്ട് ചെയ്യുന്നതിനുള്ള അവസരം ലഭിക്കും. ടെക്സസിൽ വോട്ടു രേഖപ്പെടുത്തുന്നതിന് ഡ്രൈവിങ് ലൈസെൻസ് ആവശ്യമാണ്. മെയ്ൽ ബാലറ്റ് ഉപയോഗിക്കുന്നവർ മാർച്ച് 1 ന് രാത്രി 7 മണിക്ക് മുമ്പായി പോളിങ് സ്റ്റേഷനുകളിൽ ലഭിക്കത്തക്കവിധം മെയ്ൽ ചെയ്യേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular