Sunday, May 19, 2024
HomeIndia"സി എം സര്‍ , എന്നെ സഹായിക്കൂ " എന്ന പ്ലക്കാര്‍ഡുമായി റോഡില്‍ നിന്ന് വിദ്യാര്‍ഥി...

“സി എം സര്‍ , എന്നെ സഹായിക്കൂ ” എന്ന പ്ലക്കാര്‍ഡുമായി റോഡില്‍ നിന്ന് വിദ്യാര്‍ഥി , പിന്നീട് നടന്നത്

ചെന്നൈ: കഴിഞ്ഞ ദിവസം നാടകീയമായ രംഗങ്ങള്‍ക്കാണ് ചെന്നൈ സാക്ഷിയായത്. മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമസഭയിലേക്ക് പോകുന്ന വഴിയില്‍ “സി എം സര്‍, എന്നെ സഹായിക്കൂ ” എന്ന പ്ലക്കാര്‍ഡുമായി ഒരു വിദ്യാര്‍ഥി ചെന്നൈ ടി.ടി.കെ റോഡരികില്‍ നിന്നു.

യാത്രാ മധ്യേ പ്ലക്കാര്‍ഡ് കണ്ട സ്റ്റാലിന്‍ വാഹനം നിര്‍ത്തുകയും വിദ്യാര്‍ഥിയോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇതിനകം തന്നെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലക്കാരനായ എന്‍ സതീഷ് ആണ് വിദ്യാര്‍ഥിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നീറ്റ് പരീക്ഷയെ എതിര്‍ത്തതിന് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സതീഷ് നേരിട്ട് നന്ദി അറിയിക്കുകയും ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംവദിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular