Saturday, May 18, 2024
HomeGulfമെട്രാഷ്​ സജീവമായ വര്‍ഷം

മെട്രാഷ്​ സജീവമായ വര്‍ഷം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്‍റെ സേവനങ്ങളെല്ലാം ലഭ്യമാക്കുന്ന ഏകജാലക സംവിധാനമായ ‘മെട്രാഷ് രണ്ട്​’ ആപ്ലിക്കേഷന്‍ വഴി കഴിഞ്ഞ വര്‍ഷം 60 ലക്ഷത്തിലേറെ ഇടപാടുകള്‍ നടന്നതായി ആഭ്യന്തര മന്ത്രാലയം.

നിലവില്‍ 20 ലക്ഷം ആക്ടിവ് ഉപഭോക്താക്കളാണ് മെട്രാഷിനുള്ളത്​. ഏതുസമയവും ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ 250 സേവനങ്ങള്‍ മെട്രാഷില്‍ ലഭ്യമാണെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റെസിഡന്‍ഷ്യല്‍ റിന്യൂവല്‍, വിസ എക്സ്​റ്റന്‍ഷന്‍, വെഹിക്കിള്‍ ഓണര്‍ഷിപ്, വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ദേശീയ മേല്‍വിലാസ സേവനം, ഗതാഗത നിയമലംഘനത്തിന് പിഴയടക്കല്‍ എന്നീ സേവനങ്ങളാണ് കഴിഞ്ഞ വര്‍ഷം കൂടുതലായി ഉപയോഗപ്പെടുത്തിയതെന്ന്​ ആഭ്യന്തര മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ സിസ്​റ്റംസ്​ ജനറല്‍ ഡയറക്ടറേറ്റിലെ ഫസ്​റ്റ് ലെഫ്. അലി അല്‍ ഈദ്റൂസ്​ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ ഇ-സേവനങ്ങള്‍ എന്ന വിഷയത്തില്‍ മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ല്‍ ഏഴ് ദശലക്ഷം ഇടപാടുകളാണ് മെട്രാഷിലൂടെ നടന്നത്​. ഓട്ടോമാറ്റിക് റെസിഡന്‍സി പെര്‍മിറ്റ് റിന്യൂവല്‍, പാസ്​പോര്‍ട്ട് ചെയ്ഞ്ച്, റെസിഡന്‍സി കാന്‍സലേഷന്‍ തുടങ്ങിയ സേവനങ്ങളും അധികമായി ഉപയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രാഷിലെ സേവനങ്ങള്‍, സര്‍വിസ്​ നിബന്ധനകള്‍, ആക്ടിവേഷന്‍ രീതികള്‍, സേവന വിഭാഗങ്ങള്‍, സേവന മെനു, പൊതുസേവനങ്ങള്‍, പുതുതായി ചേര്‍ക്കപ്പെട്ട സേവനങ്ങള്‍, സീറോ ക്ലിക്ക് കണ്‍സെപ്റ്റ്, ഓട്ടോമാറ്റിക് റെഡിസന്‍സി റിന്യൂവല്‍, മെട്രാഷ് രണ്ടിലെ വിവര സുരക്ഷ, സ്​മാര്‍ട്ട് ഡാഷ്ബോര്‍ഡ് തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍ വിശദീകരിച്ചു.

ഇന്‍ഫര്‍മേഷന്‍ സിസ്​റ്റംസ്​ ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ച്‌ പബ്ലിക്ക്​ റിലേഷന്‍സ്​ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പൊതു, സ്വകാര്യ കമ്ബനികളില്‍നിന്നുള്ള എച്ച്‌.ആര്‍, അഡ്മിന്‍ ഉദ്യോഗസ്​ഥര്‍, പബ്ലിക്ക്​ റിലേഷന്‍സ്​ ഓഫിസര്‍മാര്‍, ഗവണ്‍മെന്‍റ് റിലേഷന്‍സ്​ ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 200ലധികം പേര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular