Sunday, May 19, 2024
HomeKerala'സിപിഐഎം വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന തീരുമാനം സന്തോഷകരം, തീരുമാനത്തിനൊപ്പമുണ്ടാകും'; വാവ സുരേഷ്

‘സിപിഐഎം വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന തീരുമാനം സന്തോഷകരം, തീരുമാനത്തിനൊപ്പമുണ്ടാകും’; വാവ സുരേഷ്

സിപിഐഎം വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന തീരുമാനം സന്തോഷകരമെന്ന് വാവ സുരേഷ് കൈരളിന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ തീരുമാനത്തിനൊപ്പം വളരെസന്തോഷത്തോടുകൂടി താന്‍ ഒപ്പം തന്നെ ഉണ്ടാകുമെന്ന് വാവസുരേഷ് പറഞ്ഞു.

താന്‍ ജീവിതാവസാനം വരെ ഈ രംഗത്ത് തുടരുമെന്നും,ഏറ്റവും സന്തോഷം പാമ്ബിനെ പിടിക്കുന്നതാണെന്നും പാമ്ബുകള്‍ നമ്മുടെ അതിഥികളാണെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു. പിടിച്ച പാമ്ബിനെ പ്രദര്‍ശിപ്പിക്കുന്നത് ബോധവത്കരണത്തിനായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തനിക്കെതിരെ കുറച്ചാളുകള്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നുവെന്നും ഇത്തരക്കാര്‍ക്കെതിരെ തന്നെ സ്നേഹിക്കുന്നവര്‍ തന്നെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തനിക്ക് പത്മ പുരസ്ക്കാരം ഒഴിവാക്കിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പട്ടികയില്‍ പേരുണ്ടായിരുന്നതാണെന്നും എന്നാല്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേര് അതില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അതില്‍ തനിക് ഒരിക്കലും വിഷമം ഉണ്ടായിട്ടില്ല തനിക്ക് എന്നും മലയാളികളുടെ സ്നേഹമാണ് ഏറ്റവും വലിയ അംഗീകാരമായി തോന്നിയിട്ടുള്ളതെന്ന് വാവ സുരേഷ് പറഞ്ഞു.

കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ച്‌ കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്ബ് കടിച്ചത്. പിടികൂടിയ പാമ്ബിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു വാവ സുരേഷിന്‍റെ ചികിത്സ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular