Sunday, May 19, 2024
HomeKeralaഇസ്ലാമിസ്റ്റുകള്‍ക്കു പര്‍ദ്ദ വിട്ടാല്‍ പിന്നെ അറിയുന്നത് ബിക്കിനി: വിമര്‍ശനത്തിന് പിന്നാലെ കമന്റ് ബോക്സ് പൂട്ടി രശ്മി...

ഇസ്ലാമിസ്റ്റുകള്‍ക്കു പര്‍ദ്ദ വിട്ടാല്‍ പിന്നെ അറിയുന്നത് ബിക്കിനി: വിമര്‍ശനത്തിന് പിന്നാലെ കമന്റ് ബോക്സ് പൂട്ടി രശ്മി ആര്‍ നായര്‍

തിരുവനന്തപുരം : സ്കൂളുകളില്‍ നിന്ന് മാത്രമല്ല പൊതുസ്ഥലങ്ങളില്‍ ഒക്കെയും മുഖം മൂടികള്‍ നിരോധിക്കണമെന്നു രശ്മി ആര്‍ നായര്‍ .

സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. കര്‍ണ്ണാടക സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായിരുന്നു . തല മറയ്ക്കുന്ന ഹിജാബോ തൊപ്പിയോ കയ്യില്‍ കെട്ടുന്ന ചരടോ പോലെ അല്ല മുഖം വരെ മറയ്ക്കുന്ന ബുര്‍ഖയെന്നും അത് തീവ്ര മതവല്‍ക്കരണത്തിന്റെ കറുത്ത നാളുകളുടെ അടയാളമാണെന്നും രശ്മി പറയുന്നു.

‘തല മറയ്ക്കുന്ന ഹിജാബോ തൊപ്പിയോ കയ്യില്‍ കെട്ടുന്ന ചരടോ പോലെ അല്ല മുഖം വരെ മറയ്ക്കുന്ന ബുര്‍ഖ. അത് തീവ്ര മതവല്‍ക്കരണത്തിന്റെ കറുത്ത നാളുകളുടെ അടയാളമാണ് എന്ന് മാത്രമല്ല പൊതുവിടങ്ങളില്‍ വാഷ്‌റൂമിലും മറ്റും സ്ത്രീകള്‍ക്ക് ഈ മുഖം മൂടി ഉണ്ടാക്കുന്ന ഇന്‍സെക്യൂരിറ്റി ചെറുതല്ല . സ്‌കൂളുകളില്‍ നിന്ന് മാത്രമല്ല പൊതുസ്ഥലങ്ങളില്‍ ഒക്കെയും മുഖം മൂടികള്‍ നിരോധിക്കണം . (ഇസ്ലാമിസ്റ്റുകള്‍ക്കു പര്‍ദ്ദ വിട്ടാല്‍ പിന്നെ അറിയുന്നത് ബിക്കിനി ആണ് . ഇനി ഇവറ്റകള്‍ക്കു പരിചയമുളള സ്ത്രീകള്‍ ഒക്കെ ബികിനിയുടെ മുകളില്‍ ആണോ പര്‍ദ്ദ ഇടുന്നതു )’- രശ്മി കുറിച്ചു.

ഈ പോസ്റ്റിനു താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ് രശ്മി ആര്‍ നായര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular