Sunday, May 19, 2024
HomeIndiaഭീകര സംഘടനകളും തീവ്രവാദികളും കോണ്‍ഗ്രസിന് കീഴില്‍ തഴച്ചു വളരുന്നു: പോപ്പുലര്‍ ഫ്രണ്ട് റാലിക്കെതിരെ ബിജെപി

ഭീകര സംഘടനകളും തീവ്രവാദികളും കോണ്‍ഗ്രസിന് കീഴില്‍ തഴച്ചു വളരുന്നു: പോപ്പുലര്‍ ഫ്രണ്ട് റാലിക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: ഭീകര സംഘടനകളും തീവ്രവാദികളും കോണ്‍ഗ്രസിന് കീഴില്‍ സുഖമായി തഴച്ചു വളരുന്നുവെന്ന് ബിജെപി.

കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍ ആണ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.

രാജസ്ഥാനിലെ കോട്ടയില്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ റാലിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിക്കുകയായിരുന്നു പ്രഹ്ലാദ് പട്ടേല്‍. കോട്ടയിലാണ് റാലി നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍, ഭീകരര്‍ക്കും രാജ്യവിരുദ്ധ ആര്‍ക്കും ശക്തി പ്രാപിക്കാന്‍ നല്ല അവസരമാണ് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘അഹിംസ സിദ്ധാന്തത്തിന്റെ പ്രചാരകനായ മഹാത്മാ ഗാന്ധിയുടെ നാമത്തില്‍ നടത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക്, എങ്ങനെയാണ് ഇങ്ങനെയുള്ള അക്രമ സംഘടനകളെ പിന്തുണയ്ക്കാന്‍ കഴിയുക?’ പട്ടേല്‍ ചോദിച്ചു. ഹിജാബ് വിഷയം എരീതിയില്‍ എണ്ണയൊഴിച്ചതു പോലെ കത്തിച്ചു നിര്‍ത്തുന്നതു തന്നെ പോപ്പുലര്‍ ഫ്രണ്ട് പോലെ ഒരു വ്യാജ സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular