Friday, May 3, 2024
HomeKeralaപെണ്‍കുട്ടിയെ ഇരുത്തി ബൈക്കില്‍ അഭ്യാസം; അപകടമുണ്ടാക്കിയതിന് കേസ്; പിന്നാലെ മൂന്ന് ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി യുവാക്കള്‍...

പെണ്‍കുട്ടിയെ ഇരുത്തി ബൈക്കില്‍ അഭ്യാസം; അപകടമുണ്ടാക്കിയതിന് കേസ്; പിന്നാലെ മൂന്ന് ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

തൃശൂര്‍: ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കുണ്ടോളി അമല്‍, ചിയാരം കോട്ടയില്‍ അനുഗ്രഹ് എന്നിവരാണ് പിടിയിലായത്.

നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ചില്ലറ വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന 60 ബോട്ടിലുകളിലാക്കിയ 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്നു കൊടകര പൊലീസ് പിടികൂടിയത്.

ചിയ്യാരത്ത് ഒരു പെണ്‍കുട്ടിയുമായി അമല്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെണ്‍കുട്ടി വീണ് അപകടത്തിനിടയായിരുന്നു. ഇത് ചോദ്യം ചെയ്തയാള്‍ക്ക് നേരെ അമല്‍ കയേറ്റം നടത്തി.

പിന്നാലെ ആള്‍ക്കൂട്ടം അമലിനെയും മര്‍ദിച്ചു. അകാരണമായിട്ടായിരുന്നു തന്നെ മര്‍ദിച്ചതെന്നായിരുന്നു അമലിന്റെ ആരോപണം. ഇരുവര്‍ക്കുമെതിരെ അന്ന് ഒല്ലൂര്‍ പൊലീസ് കേസെടുത്തിരുന്നു. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷ്, കൊടകര എസ്‌എച്ച്‌ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular