Monday, May 20, 2024
HomeIndiaഒരു സൂപ്പര്‍താരം കൂടി പിന്മാറുന്നു; ഇന്ത്യക്ക് കനത്ത തിരിച്ചടി

ഒരു സൂപ്പര്‍താരം കൂടി പിന്മാറുന്നു; ഇന്ത്യക്ക് കനത്ത തിരിച്ചടി

നാളെ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്ബര തുടങ്ങാനിരിക്കെ ഇന്ത്യക്ക് ഒരു തിരിച്ചടി കൂടി. മിന്നുന്ന ഫോമില്‍ കളിക്കുന്ന സൂപ്പര്‍താരം സൂര്യകുമാര്‍ യാദവ് പരമ്ബരയില്‍ നിന്ന് പിന്മാറിയേക്കും.

സ്റ്റാര്‍ പേസര്‍ ദീപക് ചഹാറും പരമ്ബരയില്‍ കളിക്കില്ല എന്നാണ് സൂചനകള്‍.

വലതു കൈയ്യില്‍ പരുക്കേറ്റതോടെയാണ് സൂര്യകുമാര്‍ ശ്രീലങ്കയ്ക്കെതിരായ പരമ്ബരയില്‍ നിന്ന് പിന്മാറുക എന്ന് ക്രിക്ബസാണ് റിപ്പോര്‍ട്ട് ചെയ്തത്. ലഖ്നൗവില്‍ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ സൂര്യകുമാര്‍ പങ്കെടുത്തിരുന്നു. പക്ഷെ മത്സരം കളിക്കാന്‍ താരം ഫിറ്റ് അല്ല എന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സൂര്യകുമാറിന് പരുക്കേറ്റതെന്നാണ് സൂചന. ആ പരമ്ബരയിലെ മികച്ച താരം കൂടിയായിരുന്നു സൂര്യകുമാര്‍.

നേരത്തെ ഹാംസ്ട്രിങ് ഇഞ്ച്വറി നേരിട്ട ദീപക് ചഹാറും പരമ്ബരയില്‍ കളിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് സൂര്യകുമാറിന്റെ പരുക്കും. സൂപ്പര്‍താരം വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നീ പ്രധാനികള്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular