Friday, May 3, 2024
HomeAsiaരാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം വര്‍ദ്ധിക്കുന്നു: പ്രത്യേക സുരക്ഷാ സേനയെ വിന്യസിപ്പിച്ച്‌ പാകിസ്ഥാന്‍

രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം വര്‍ദ്ധിക്കുന്നു: പ്രത്യേക സുരക്ഷാ സേനയെ വിന്യസിപ്പിച്ച്‌ പാകിസ്ഥാന്‍

ഇസ്ലാമബാദ്: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തിന് പരിഹാരവുമായി ഇമ്രാന്‍ സര്‍ക്കാര്‍.

പാകിസ്ഥാനിലെ സിന്ധ്-ഖൈബര്‍ പ്രവിശ്യകളിലെ പ്രാദേശിക സര്‍ക്കാരാണ് വര്‍ദ്ധിച്ചുവരുന്ന മതപീഡനങ്ങളും ആക്രമണങ്ങളും തടയാനൊരുങ്ങുന്നത്. 2015ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സുരക്ഷാ സേനാ വിഭാഗം സിന്ധ് പ്രവിശ്യയിലെ ആരാധനാലയ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടത്.

അതേസമയം, സിന്ധ് പ്രവിശ്യയില്‍ പതിറ്റാണ്ടുകളായി സിഖ്-ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ കനത്ത ആക്രമണമാണ് മതമൗലികവാദികള്‍ നടത്തുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റില്‍ ഭരണകക്ഷിയായ തെഹരീക്-ഇ-ഇന്‍സാഫ് അംഗം ലാല്‍ ചന്ദ് മാല്‍ഹിയാണ് മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ശക്തമായി രംഗത്ത് വന്നു. ന്യൂനപക്ഷ സമൂഹം പാകിസ്ഥാനില്‍ വളരെ കുറവാണെന്നും അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന് ഭരണകൂടം ഒരു കാരണവശാലും കൂട്ടുനില്‍ക്കരുതെന്നും ലാല്‍ ചന്ദ് മാല്‍ഹി ആവശ്യപ്പെട്ടിരുന്നു.

പാകിസ്ഥാനിലെ ഹൈന്ദവ-സിഖ്-ക്രൈസ്തവ സമൂഹത്തിന്റെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പായിരിക്കുന്നതെന്ന് ആള്‍ പാകിസ്ഥാന്‍ ഹിന്ദു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രവി ധവാനി പറഞ്ഞു. 5000 പേരടങ്ങുന്ന സംഘമാണ് സുരക്ഷാ സേനയിലുള്ളത്. സിന്ധ് പ്രവിശ്യക്കുപുറമേ ഖൈബര്‍ പഖ്തൂണ്‍ഖ്വായിലും സുരക്ഷാ സേനകളുടെ സേവനം ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular