Sunday, May 19, 2024
HomeEuropeയുക്രെയ്ന്‍ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്ക; റഷ്യയെ പ്രതിരോധിച്ച്‌ ഉത്തര കൊറിയ

യുക്രെയ്ന്‍ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്ക; റഷ്യയെ പ്രതിരോധിച്ച്‌ ഉത്തര കൊറിയ

സോള്‍: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിച്ച്‌ ഉത്തര കൊറിയ. യുക്രെയ്ന്‍ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്കയാണെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

റഷ്യന്‍ അധിനിവേശത്തില്‍ ഉത്തര കൊറിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

യുക്രെയ്ന്‍ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നത് യു.എസിന്റെ അപ്രമാദിത്വത്തിലും ഏകപക്ഷീയ നിലപാടുകളിലുമാണ് -ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. അധിനിവേശത്തിനെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുമ്ബോഴാണ് റഷ്യയെ പ്രതിരോധിച്ച്‌ ഉത്തര കൊറിയ രംഗത്തുവന്നത്.

പശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെയും വ്ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും ഉപരോധ നടപടികള്‍ കടുപ്പിക്കുകയാണ്. എന്നാല്‍, സുരക്ഷക്കായി റഷ്യക്ക് ന്യായമായ നടപടികളെടുക്കാമെന്ന നിലപാടിലാണ് ഉത്തര കൊറിയ. യുക്രെയ്ന്‍ പ്രതിസന്ധി വഷളാക്കിയതില്‍ അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയുമാണ് ചൈനയും കുറ്റപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular