Sunday, May 19, 2024
HomeEuropeനേഹ യുക്രെയ്നില്‍നിന്ന് ഇന്ത്യയിലേക്കില്ല; കാരണം അറിയുമ്ബോള്‍ കണ്ണുനിറയും

നേഹ യുക്രെയ്നില്‍നിന്ന് ഇന്ത്യയിലേക്കില്ല; കാരണം അറിയുമ്ബോള്‍ കണ്ണുനിറയും

യുദ്ധത്തിന്റെയും കൊലയുടെയും അധിനിവേശത്തിന്റെയും വാര്‍ത്തകളാണ് ചുറ്റും. മനുഷ്യത്വത്തിന്റെ മണമുള്ള ചില വാര്‍ത്തകളും ഒറ്റപ്പെട്ടതാണെങ്കിലും പുറത്തുവരുന്നുണ്ട്.

റഷ്യന്‍ സേന യുക്രെയ്നില്‍ സംഹാര താണ്ഡവം തുടരുമ്ബോള്‍ അവിടെയുള്ള ഒരു കുടുംബത്തിന് താങ്ങാവുകയാണ് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. ആ കഥ പറയാം.

യുക്രെയ്നില്‍ എം.ബി.ബി.എസ് പഠനത്തിന് എത്തിയതാണ് ഹരിയാന സ്വദേശിനി നേഹ. ഈ വര്‍ ഷമാണ് നേഹ യുക്രെയ്നില്‍ എത്തിയത്. അഡ്മിഷന്‍ കാലാവധിയും കഴിഞ്ഞ് എത്തിയതിനാല്‍ യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ നേഹക്ക് താമസ സൗകര്യം കിട്ടിയില്ല. തുടര്‍ന്ന് രാജ്യ തലസ്ഥാനമായ കിയവില്‍ തന്നെയുള്ള ഒരു കുടുംബത്തിനൊപ്പം പേയിങ് ഗസ്റ്റ് ആയി തുടരാന്‍ തീരുമാനിച്ചു.

കന്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ ആയ കുടുംബനാഥനും ഭാര്യയും മൂന്ന് തീരെ ചെറിയ കുഞ്ഞുങ്ങളുമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. നേഹ അവരില്‍ ഒരംഗമായി. കാര്യങ്ങള്‍ ശാന്തമായി പോകവേയാണ് യുദ്ധമേഘങ്ങള്‍ യുക്രെയ്ന് മേല്‍ നിഴല്‍ വിരിച്ചത്. ഇന്ത്യയിലേക്ക് സഹപാഠികള്‍ അടക്കമുളളവരൊക്കെ മടങ്ങിയപ്പോഴും നേഹ ഒന്ന് ശങ്കിച്ചു. നേഹ താമസിക്കുന്ന വീട്ടിലെ കുടുംബനാഥന്‍ രാജ്യരക്ഷക്കായി ആര്‍മിയില്‍ ചേര്‍ന്ന് യുദ്ധത്തിന് പോകേണ്ടി വന്നു. ഭാര്യയും ആ മൂന്ന് കുഞ്ഞുങ്ങളും നേഹയും അവിടെ തനിച്ചായി.

അതിനിടക്കാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ നേഹക്ക് അവസരം ലഭിച്ചത്. പക്ഷേ, യുദ്ധമുഖത്ത് ആ കുടുംബത്തെ തനിച്ചാക്കി മടങ്ങാന്‍ നേഹ തയ്യാറായില്ല. അവിടെ തന്നെ തുടരാന്‍ അവള്‍ തീരുമാനിച്ചു. ആ കുഞ്ഞുമക്കളും അവരുടെ അമ്മയും നേഹയും ഇപ്പോള്‍ കിയവിലെ ഒരു ബങ്കറിലാണുള്ളത്. എന്ത് സംഭവിച്ചാലും അവരെ ഉപേക്ഷിച്ച്‌ മടങ്ങിവരില്ലെന്നാണ് നേഹ പറയുന്നത്. ആപത്തു കാലത്ത് അവരെ വിട്ടു പോകാന്‍ തയാറല്ല എന്ന് നേഹ അമ്മയോടും ബന്ധുക്കളോടും പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തില്‍ സൈനികനായിരുന്ന നേഹയുടെ അച്ഛന്‍ ഏതാനും വര്‍ഷം മുമ്ബ് മരണ​പ്പെട്ടിരുന്നു. അമ്മ അധ്യാപികയാണ്. അമ്മയുടെ സുഹൃത്തായ സ്ത്രീയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular