Friday, May 17, 2024
HomeIndiaഐസിസിന് പുതിയ തലവന്‍, ഒരു സൂചനപോലും തരാതെ ഇസ്ളാമിക് സ്‌റ്റേറ്റ് വളര്‍ത്തിയെടുത്ത അബു ഹസ്സന്‍

ഐസിസിന് പുതിയ തലവന്‍, ഒരു സൂചനപോലും തരാതെ ഇസ്ളാമിക് സ്‌റ്റേറ്റ് വളര്‍ത്തിയെടുത്ത അബു ഹസ്സന്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍്റെ പുതിയ തലവനായി അബു ഹസ്സന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷിയെ നിയമിച്ചു.

കഴിഞ്ഞ മാസം സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍്റെ മുന്‍ നേതാവായ അബു ഇബ്രാഹിം അല്‍ ഹാഷ്‌മി അല്‍ ഖുറേഷി കൊല്ലപ്പെട്ടതോടെയാണ് പുതിയ തലവനായി അബു ഹസ്സന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷിയെ നിയമിച്ചത്.

തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ ഇദ്ലിബ് പ്രവിശ്യയില്‍ വച്ചാണ് മുന്‍ ഐസിസ് നേതാവായ അബു ഇബ്രാഹിം അല്‍ ഹാഷ്‌മി അല്‍ ഖുറേഷി കൊല്ലപ്പെടുന്നത്. ഇയാള്‍ ഒളിച്ച്‌ കഴിഞ്ഞിരുന്ന കെട്ടിടം യുഎസ് സെെന്യം വള‌ഞ്ഞതോടെ ഖുറേഷി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐസിസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ 2019 ഒക്ടോബറില്‍ യുഎസ് സൈന്യം വധിച്ചിതിന് പിന്നാലെയാണ് പുതിയ തലവനായി അബു ഇബ്രാഹിം അല്‍ ഹാഷ്‌മി അല്‍ ഖുറേഷി എത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റിന്‍്റെ വക്താവായ അബു ഒമര്‍ അല്‍ മുഹാജിര്‍, ഒരു ശബ്ദ സന്ദേശത്തിലൂടെ മുന്‍ നേതാവ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചതിന് ശേഷമാണ് പുതിയ നേതാവ് നിയമിതനായ വിവരം അറിയിച്ചത്. പുതിയ നേതാവിന്‍്റെ യഥാര്‍ഥ പേര് ഉള്‍പ്പെടെയുള്ള ഒരു വിശദാംശങ്ങളും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് നേതാക്കളെ പോലെ അബു ഹസ്സന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷിയും ഇറാഖില്‍ നിന്നുള്ളതാണോയെന്നതും ഐസിസ് വ്യക്തമാക്കിയിട്ടില്ല. ഇറാഖിലും സിറിയയിലുമായി ഏകദേശം 10,000 ത്തോളം സജീവ ഐസിസ് ഭീകരര്‍ കഴിയുന്നുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular