Saturday, May 18, 2024
HomeIndiaഗൂഗ്ള്‍ മാപ് തകരാറിലായി; കോടിക്കണക്കിന് ആളുകള്‍ വലഞ്ഞു, പലരും കുഴിയില്‍ വീണു! പിന്നാലെ പോയത് ആപിളിന്...

ഗൂഗ്ള്‍ മാപ് തകരാറിലായി; കോടിക്കണക്കിന് ആളുകള്‍ വലഞ്ഞു, പലരും കുഴിയില്‍ വീണു! പിന്നാലെ പോയത് ആപിളിന് പുറകെ

ന്യൂഡെല്‍ഹി: ( 19.03.2022) യാത്രാ സൗകര്യത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗൂഗ്ള്‍ മാപിന്റെ പ്രവര്‍ത്തനം തകരാറിലായി.
ഇതോടെ ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കള്‍ വലഞ്ഞു. പലരും വഴിതെറ്റി. കുഴിയില്‍ വീണവരും അനേകം. വ്യാഴാഴ്ച രാത്രി ഇന്‍ഡ്യന്‍ സമയം ഏകദേശം 9:30 മണിക്കാണ് നാവിഗേഷന്‍ ആപ് ഗൂഗ്ള്‍ മാപ് തകരാറിലായത്.
മാപ് കിട്ടാതായതോടെ ട്രോളുകളുടെ പെരുമഴയാണ് സമൂഹമാധ്യമങ്ങളിലുണ്ടായത്. മാപ് ഉപയോക്താക്കള്‍ കുഴിയിലും പുഴയിലും വീണ് കിടക്കുകയാണെന്ന തരത്തിലുള്ള രസകരമായ ട്രോളുകളും മീമുകളും കൊണ്ട് ട്രോളന്‍മാര്‍ ഗൂഗ്ള്‍ മാപിന്റെ ദുരന്തം ആഘോഷമാക്കി മാറ്റി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പെട്ടെന്ന് ആപിലെ ഭൂപടം കിട്ടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റില്‍ തകരാറിനെ കുറിച്ച്‌ റിപോര്‍ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായി.
ഗൂഗ്ള്‍ മാപ് വെബ്‌സൈറ്റ് ലഭിക്കാനായി ശ്രമിച്ച പലര്‍ക്കും ‘സെര്‍വര്‍ തകരാറിലാണ്’ എന്ന സന്ദേശമാണ് ലഭിച്ചത്. മറ്റ് പലര്‍ക്കും ശൂന്യമായ സ്‌ക്രീന്‍ മാത്രമാണ് കാണാനായത്. ആപ് പ്രവര്‍ത്തനരഹിതമായതിനാല്‍ മാപ് അപേ് ലോഡ് ചെയ്യുന്നതിനായുള്ള കാത്തിരിപ്പ് ഏറെ നീണ്ടുപോയി. നിരാശരായ പലരും ആപിള്‍ മാപ് ഉപയോഗിച്ചു. ഇത്തരം സമയങ്ങളില്‍, ഗൂഗ്ള്‍ മാപിന് ബദല്‍ നിര്‍മിക്കാനുള്ള ഇന്‍ഡ്യയുടെ ശ്രമത്തിന് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി വിദഗ്ദര്‍ പറയുന്നു. അത് യാഥാര്‍ഥ്യമായാല്‍ ഭാവിയില്‍, ഇതുപോലുള്ള തടസം സാധാരണ ജീവിതത്തെ ബാധിച്ചേക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular