Saturday, May 18, 2024
HomeEditorialമുൻവിധി എത്രകണ്ട് ശരിയാണ്?

മുൻവിധി എത്രകണ്ട് ശരിയാണ്?

നമ്മുടെ സംസ്കാരം ആണ്എല്ലാത്തിലും നല്ലതു എന്ന് നമ്മൾ വിശ്വസിക്കുന്നു. വളരെ നല്ലതു തന്നെ. അതിൽ ഒരു തെറ്റും ഇല്ല. എന്നാൽ മറ്റുള്ളവരുടെ സംസ്കാരം മോശമാണെന്നു വിലയിരുത്തുവാൻ  നമുക്ക് അവകാശമില്ല. കാരണം ഓരോരുത്തരുടെയും സംസ്കാരം അവരവർക്കു വളരെ വിലപ്പെട്ടതാണ്. നാം ചിലപ്പോൾ മറ്റുള്ളവരുടെ സംസ്കാരത്തെ പുച്ഛിച്ചു തള്ളുന്നു. വെളുമ്പന്റെയും, കറുമ്പന്റെയും സംസ്കാരം മോശമാണ്   എന്നാണ്  പലരുടെയും ചിന്താഗതി . കറുമ്പന്റെ രൂപവും  ഭാവവും നമ്മുടെ ചില  ആൾക്കാർക്ക് എങ്കിലും തീരെ പിടിക്കുന്നുമില്ല.

ഇന്ത്യക്കാരുടെ ർ  കുഞ്ഞുങ്ങളിൽ എത്രപേർക്ക്  കറുത്ത വർഗ്ഗത്തിൽ പെട്ട സുഹൃത്തുക്കളുണ്ട് ? നല്ല വണ്ണം പഠിക്കുന്ന കുഞ്ഞുങ്ങളെ മാത്രമേ കൂട്ടുപിടിക്കാവൂ എന്ന് മാതാപിതാക്കൾ പറഞ്ഞു കൊടുക്കും.

കറമ്പൻമാരും വെളുമ്പൻമാരും ഡിവോഴ്സ് ചെയ്യുന്നൊരാ. ആട്ടും  നമ്മുടെ   മറ്റൊരു പ്രശനം തന്നെ.
ചിരിക്കുന്നു.  മറ്റുള്ളവരെ വിധിക്കാൻ വളരെ എളുപ്പമാണ്. പക്ഷെ നമ്മളാരാൾ വിധിക്കപ്പെടണം?. നമുക്ക്  യാതൊരു കുറവുമില്ല എന്ന് ആർക്കു പറയുവാൻ  പറ്റും? മറ്റുള്ളവരെ വിധിക്കുമ്പോൾ നാം മറ്റുള്ളവരാൽ വിധിക്കപെടും എന്നോർമ്മ വേണം. നമ്മുടെ കുറവുകളെ  ചിലപ്പോഴെങ്കിലും ഒരു  വലിയ മുഖം മൂടിയിട്ടു പൊതിയുന്നു . എന്നിട്ടു നമ്മളെ മറ്റാരും കാണുന്നില്ലായെന്നു ചിന്തിക്കുന്നു. നമുക്കില്ലേ കുറവുകൾ ? നമുക്കില്ലേ പാളിച്ചകൾ ?

നമ്മുടെ  കണ്ണിൽ കോലിരിക്കുമ്പോൾ    മറ്റവന്റെ  കണ്ണിലെ കരട് എടുക്കുവാൻ പണിപ്പെടാറില്ലേ ?  നമ്മളുടെ കുറവുകളെ  ഏറ്റവും മനസ്സിലാക്കുന്നത് നമ്മുടെ കൂടെ ജീവിക്കുന്ന  നമ്മുടെ  മക്കൾ തന്നെയാണ് . ഒരു പക്ഷെ അവർക്കു മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ  മുൻവിധിയെ, കുറ്റം ഷം പറച്ചിലിനെ നമ്മളെക്കാൾ നല്ലവണ്ണം മനസ്സിലാക്കുവാൻ  പറ്റും . അതുകൊണ്ടു തന്നെ ഒരുപക്ഷെ നമ്മുടെ ജീവിത രീതിയെ അവർ ചോദ്യം ചെയ്തെയ്ക്കാം. അവിടെ നമ്മളുടെ മക്കളോട് നാം നമ്മുടെ കുറവുകൾ സമ്മതിക്കുക.

മാതാപിതാക്കൾ ആയതുകൊണ്ട് നാം എപ്പോഴും  ശരിയായിരിക്കണമെന്നു നിര്ബന്ധമില്ല.  ഇവിടെ  ഒരു അഹന്തക്കും സ്ഥാനമില്ല . കുറവുകളെ അംഗീകരിച്ചു അത് വീണ്ടും ആവർത്തിക്കാതെ ജീവിക്കുക തന്നെ വേണം .

നമ്മുടെ മക്കളെ സുഖസൗകര്യത്തിൽ  രണ്ടു മാതാപിതാക്കളും കൂടി വളർത്തുമ്പോൾ ഇവിടെ വളരുന്ന പകുതിയിൽ കൂടുതൽ  കുഞ്ഞുങ്ങൾ  സിംഗിൾ  പേരന്റ്   വളർത്തുന്നവരാണ്. തെറ്റ് ആരുടെ ഭാഗത്തായാലും വേദന അല്ലെങ്കിൽ വേർപാട് അനുഭവിക്കുന്ന കുഞ്ഞുങ്ങൾ. ഒരല്പം മനസ്സാക്ഷിഅവർക്കു കൊടുക്കരുതോ? പതിനെട്ടു വയസ്സിൽ സ്വയം ഉത്തര വാദിത്തം എടുക്കുന്ന  ഇവിടുത്തെ കുഞ്ഞുങ്ങൾ. നമ്മളാവട്ടെ നമ്മുടെ മക്കളെ ഏറ്റവും മുന്തിയ  യൂണിവേഴ്സിറ്റിയിൽ വിട്ടു മാതാപിതാക്കൾ പണം  നൽകി പഠിപ്പിക്കുന്നു.

എല്ലാവരും അവരവർക്കു നല്ലതു എന്ന് തോന്നുന്നത് ചെയ്തു ജീവിക്കുന്നു.  ഇവിടെ ആരും ആരെക്കാളും മുൻപേരോ പിൻപരോ അല്ല. വെറും മനുഷ്യർ, ആറടി മാത്രം വേണ്ട മനുഷ്യൻ, എന്തിനു മറ്റുള്ളവരെ വിധിക്കുന്നു. നിന്റ്റെ  വിദ്യാഭാസം, പണം, ബഹുമതി  ഇതൊക്കെ  നല്ലതു തന്നെ പക്ഷെ അതിന്റെ പേരിൽ മാത്രം വിലയിരുത്തരുത് മനുഷ്യനെ . നാമെന്തു  നേടിയാലും ഒരു നല്ല വ്യക്തിത്തിനു ഉടമയല്ലെങ്കിൽ , സഹജീവിയോട് അനുകമ്പയില്ലെങ്കിൽ   നമ്മുടെ  ജീവിതം വെറും നഷ്ടം.

നാം പലപ്പോഴും  മറ്റുള്ളവരെ മനസ്സിലാക്കുന്നത്, അവരോടിടപ്പെടുന്നത്, വലിപ്പച്ചെറുപ്പത്തിന്റെ അളവുകോൽ നോക്കിയാണ് . ഒരു വൃക്തിയെയും മറ്റുള്ളവരുടെ അഭിപ്രായമ കേട്ട്   അതനുസരിച്ചു  പെരുമാറാതിരിക്കുക. നമ്മുടെ മുൻ കൂട്ടിയുള്ള   നിഗമനങ്ങൾ കൊണ്ട്  മറ്റുള്ളവരെ കാണാതിരിക്കുക.

നമ്മളെ സ്നേഹിക്കുന്നവരെ മാത്രമല്ല  അല്ലാത്തവരെയും കരുതാനും സ്നേഹിക്കുവാനും ശ്രമിക്കുക , അവിടെയാണ് ഭൂമി സ്വർഗ്ഗമായി  മാറുന്നത് . അറിയപ്പെടാത്തവരെ ഒരിക്കലെങ്കിലും നാം കരുതുവാനോ , സ്നേഹിക്കുവാനോ ശ്രമിക്കാറുണ്ടോ? പണവും പ്രതാപവും ഇല്ലാത്ത ഒരു നല്ല വൃക്തിത്വത്തെ ആരെങ്കിലും അംഗീകരിക്കുമോ? ഇതാണ്  യഥാർത്ഥ ലോകം . സ്വഭാവശുദ്ധിയില്ലാത്ത  ഒരു ധനികന് പതിനായിരം കൂട്ടുകാരും സഹചാരികളും ഈലോകത്തിൽ കണ്ടെന്നു വരും.

മുൻവിധിയോട് ആരെയും കാണാതിരിക്കുക. ഒരാളിലെ വ്യക്തിത്വത്തെ  മനസ്സിലാക്കീ അംഗീകരിക്കുവാൻ ശ്രമിക്കുക.
…….
സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം

റെനി പൗലോസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular