Friday, May 17, 2024
HomeKeralaടി.സി നല്‍കിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരി സ്കൂള്‍ ടോപ്പര്‍ ആത്മഹത്യ​ ചെയ്ത സംഭവം; പ്രിന്‍സിപ്പലിനെ സസ്‍പെന്‍ഡ്...

ടി.സി നല്‍കിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരി സ്കൂള്‍ ടോപ്പര്‍ ആത്മഹത്യ​ ചെയ്ത സംഭവം; പ്രിന്‍സിപ്പലിനെ സസ്‍പെന്‍ഡ് ചെയ്തു

പരീക്ഷക്ക് തൊട്ടുമുമ്ബ് സ്കൂള്‍ ടോപ്പറായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ട്രാന്‍സ്ഫര്‍ നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പലിന് സസ്‍പെന്‍ഷന്‍.

ആന്ധ്ര ചിറ്റൂരിലെ ഗംഗാവരം ബ്രഹ്മര്‍ഷി ഹൈസ്‌കൂളില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സോഡ വില്‍പനക്കാരന്റെ മകളായ മിസ്ബഹ ഫാത്തിമയായിരുന്നു സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിനി. അധ്യയന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രിന്‍സിപ്പല്‍ രമേഷ് മിസ്ബഹക്ക് ടി. സി നല്‍കിയിരുന്നു. ഇതായിരുന്നു പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്.

പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെതിരെ നടപടി കൈക്കൊണ്ടത്. മിസ്ബഹ ആയിരുന്നു സ്ഥിരം സ്കൂള്‍ ടോപ്പര്‍. രണ്ടാം സ്ഥാനക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് തന്റെ മകള്‍ ഒന്നാമതെത്താന്‍ മിസ്ബഹയെ സ്കൂളില്‍നിന്നും ഒഴിവാക്കണമെന്ന് നിരന്തരം സ്കൂള്‍ മാനേജ്മെന്റിനോടും പ്രിന്‍സിപ്പലിനോടും ആവശ്യപ്പെട്ടിരുന്നത്രേ. തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആവശ്യപ്പെടാതെ തന്നെ അധ്യയനം അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് മിസ്ബഹക്ക് ടി.സി നല്‍കി സ്കൂളില്‍നിന്നും ഒഴിവാക്കിയത്. ഇതില്‍ അങ്ങേയറ്റം ദുഃഖിതയായതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.

രണ്ടാം സ്ഥാനക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് ഉന്നത ബന്ധങ്ങളുള്ള ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാവാണ്. വിഷയം സംസ്ഥാനത്ത് രാഷ്​​ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular