Saturday, May 18, 2024
HomeAsiaതാലിബാനും പാകിസ്താനും തമ്മിലുള്ള വേലിതര്‍ക്കം: 3 പാക് സൈനികര്‍ കൊല്ലപ്പെട്ടു, അഞ്ചുപേര്‍ക്ക് പരിക്ക്

താലിബാനും പാകിസ്താനും തമ്മിലുള്ള വേലിതര്‍ക്കം: 3 പാക് സൈനികര്‍ കൊല്ലപ്പെട്ടു, അഞ്ചുപേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: ഭീകരരെ വളര്‍ത്തിയ പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഭീകരര്‍. പാകിസ്താന്‍ അതിര്‍ത്തിമേഖലകളില്‍ സജീവമായ തെഹ്‌രീക് -ഇ-താലിബാന്റെ ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി.

ഭീകരരെ പ്രതിരോധിക്കുന്നതിനിടെ അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ വസീറിസ്ഥാന്‍ മേഖലയിലെ മിറാന്‍ ഷാ പട്ടണത്തിലാണ് ആക്രമണം നടന്നത്. താലിബാനും പാകിസ്താനും തമ്മിലുള്ള വേലിതര്‍ക്കം ഒരാഴ്ചയ്‌യായി രൂക്ഷമാണ്.

പാക് അതിര്‍ത്തിയില്‍ നടന്ന ഭീകരാക്രമണം ഇതിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഡ്യൂറന്റ് അതിര്‍ത്തിയില്‍ പാകിസ്താന്‍ കമ്ബിവേലികെട്ടി അടയ്‌ക്കുന്നതിനെതിരെ സ്ഥിരം അതിര്‍ത്തി കടക്കാറുള്ള താലിബാന്‍ ഭീകരര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. പാകിസ്താന്‍ അഫ്ഗാനില്‍ കടത്തിവിട്ട ലഷ്‌ക്കര്‍, ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളോടുള്ള അമര്‍ഷം താലിബാന്‍ തുറന്ന് പ്രകടിപ്പിച്ചിരുന്നു. 2007 മുതല്‍ അഫ്ഗാന്‍ പാകിസ്താന്‍ അതിര്‍ ത്തിയില്‍ തെഹ് രിക്-ഇ-താലിബാന്‍ പാക് സൈന്യത്തിനെതിരെ പോരാടുകയാണ്.

നിലവിലെ അഫ്ഗാന്‍ പിടിച്ച താലിബാനെതിരാണ് തെഹരിക് ഇ താലിബാന്‍. ഭരണകൂടത്തെ ധിക്കരിച്ചാണ് ഇവര്‍ പാകിസ്താനെതിരെ പോരാടുന്നത്. 3000 നും 5000നും ഇടയില്‍ ഭീകരരും അവരുടെ കുടുംബങ്ങളുമാണ് പാക് അതിര്‍ത്തി കടന്ന് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇതിനിടെ,
അഫ്ഗാനില്‍ താലിബാന്‍ അധികാരമേറ്റശേഷം പാകിസ്താനെതിരെ തെഹ്‌രീക്-ഇ-താലിബാന്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular