Saturday, May 18, 2024
HomeUSAനിയമവിരുദ്ധ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം- റിപ്പ. കോണ്‍ഗ്രസ് അംഗം കുറ്റക്കാരനെന്ന് കോടതി- രാജി ആവശ്യപ്പെട്ടു നേതാക്കള്‍

നിയമവിരുദ്ധ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം- റിപ്പ. കോണ്‍ഗ്രസ് അംഗം കുറ്റക്കാരനെന്ന് കോടതി- രാജി ആവശ്യപ്പെട്ടു നേതാക്കള്‍

നെബ്രസ്‌ക്ക: നെബ്രസ്‌ക്കായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജെഫ് ഫോര്‍ട്ടല്‍ബെറി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ തിരിമറി നടത്തുകയും, എഫ്.ബി.ഐ. ഉദ്യോഗസ്ഥകരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ കള്ളം പറഞ്ഞുവെന്നും ഫെഡറല്‍ ജൂറി കണ്ടെത്തി.

മാര്‍ച്ച് 24 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചു ജൂറി വിധിച്ചത്. നൈജീരിയന്‍ ബില്യനയര്‍ ഗിര്‍ബര്‍ട്ടില്‍ നിന്നും 30,000 ഡോളര്‍ സംഭാവനയായി സ്വീകരിച്ചതു സംബന്ധിച്ചു തെറ്റായ വിവരങ്ങളാണ് കോണ്‍ഗ്രസ് അംഗം എഫ്.ബി.ഐ.ക്ക് കൈമാറി 12 ചാര്‍ജുകളാണ് ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത് ഓരോ ചാര്‍ജിനും 5 വര്‍ഷം വീതമാണ് കുറഞ്ഞ ശിക്ഷ ലഭിക്കുക.

ജൂറി വിധി പുറത്തുവന്ന ഉടനെ തന്നെ ഹൗസ് സ്വീക്കറും കാലിഫോര്‍ണിയായില്‍ നിന്നുള്ള അംഗവുമായ നാന്‍സ് പെലോസിയും(ഡമോക്രാറ്റ്), മൈനോറട്ടി ലീഡറും, കാലിഫോര്‍ണിയായില്‍ നിന്നുള്ള അംഗവുമായ കെവിന്‍ മെക്കാര്‍ത്തിയും(റിപ്പബ്ലിക്കന്‍), ജഫ് ഫോര്‍ട്ടന്‍ ബറിയുടെ രാജി ആവശ്യപ്പെട്ടു. കുറ്റക്കാരനാണെന്ന് കണ്ടെത്തയാല്‍ ആരായാലും ഉടന്‍ രാജിവെക്കണമെന്നാണ് കെവിന്‍ മെക്കാര്‍ത്തി പറഞ്ഞത്. സ്വന്തം പാര്‍ട്ടിയിലെ അംഗമായ ജെഫുമായി ഉടനെ ഇതിനെ കുറിച്ചു ചര്‍ച്ച ചെയ്യുമെന്നും കെവിന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജെഫ് അറിയിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular