Friday, May 17, 2024
HomeKeralaസ്ത്രീകളെ വിളിച്ച്‌ ശല്യം ചെയ്യല്‍; ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍

സ്ത്രീകളെ വിളിച്ച്‌ ശല്യം ചെയ്യല്‍; ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: വിദേശത്തിരുന്നു കൊണ്ട് സ്ത്രീകളെ വിളിച്ച്‌ ശല്യം ചെയ്തിരുന്ന ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍.

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരനായ ബാലരാമപുരം തേമ്ബാമുട്ടം വാറുവിളാകത്ത് പ്രവീണ്‍ കൃഷ്ണ(29) ആണ് പിടിയിലായത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ നിരവധി സ്ത്രീകളെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ആര്‍സിസിയിലെ ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ച്‌ മോശമായി സംസാരിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഫോണ്‍ സ്പുഫിങ് നടത്തിയും ഇന്റര്‍നെറ്റ് കോളുകളിലൂടെയുമാണ് ഇയാള്‍ സ്ത്രീകളെയടക്കം ശല്യം ചെയ്തിരുന്നത്.

ആര്‍സിസി ജീവനക്കാരനെ കുടുക്കാനാണ് അയാളുടെ നമ്ബരില്‍ നിന്ന് തെറ്റിധരിപ്പിക്കുന്ന വിധം ഡോക്ടര്‍മാരെ വിളിച്ചു മോശമായി സംസാരിച്ചിരുന്നത്. മറ്റുള്ളവരുടെ ഫോണ്‍ നമ്ബര്‍ വ്യാജമായി ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളോടും സംസാരിച്ചിരുന്നത്. സൈബര്‍ പൊലീസ് ഇതു കണ്ടെത്തി ഇയാള്‍ക്കെതിരെ കേസെടുക്കുകയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച നാട്ടിലെത്തിയ പ്രവീണിനെ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. റൂറല്‍ സൈബര്‍ പൊലീസ് സിഐ രതീഷ് ജി.എസ്., എസ്‌ഐ ഷംഷാദ്, സിപിഒമാരായ അദീന്‍ അശോക്, സുരേഷ്, ശ്യാം കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular